Latest NewsIndia

‘തീവ്രവാദത്തെയും കലാപത്തിലെ ഇരകളുടെ മനുഷ്യാവകാശത്തെക്കുറിച്ചും നിങ്ങള്‍ വായ തുറക്കാറുണ്ടോ? അങ്ങനെയുള്ളവര്‍ ഞങ്ങളെ മനുഷ്യാവകാശവും മതേതരത്വവും പഠിപ്പിക്കാന്‍ വരണമെന്നില്ല’ – ഇടതുപക്ഷത്തിന്റെ മുഖമടച്ച്‌ പ്രതികരിച്ച്‌ രവിശങ്കർ പ്രസാദ്

സാധിക്കുമെങ്കില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിക്കാന്‍ അദ്ദേഹം ഇടതുപക്ഷത്തെ വെല്ലുവിളിച്ചു.

ന്യൂഡൽഹി: പൗരത്വ നിയമത്തിലും ഡൽഹി കലാപത്തിലും നിരന്തരം കേന്ദ്ര സർക്കാരിനെ വിമർശിച്ചു കൊണ്ടിരിക്കുന്ന ഇടതുപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ്. സാധിക്കുമെങ്കില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിക്കാന്‍ അദ്ദേഹം ഇടതുപക്ഷത്തെ വെല്ലുവിളിച്ചു. വഡോദരയില്‍ ഒരു പൊതു സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

‘ തീവ്രവാദത്തെയും കലാപത്തിലെ ഇരകളുടെ മനുഷ്യാവകാശത്തെക്കുറിച്ച്‌ നിങ്ങള്‍ വായ തുറക്കാറുണ്ടോ…? ഇല്ലല്ലോ..? അങ്ങനെയുള്ളവര്‍ ഞങ്ങളെ മനുഷ്യാവകാശവും മതേതരത്വവും പഠിപ്പിക്കാന്‍ വരണമെന്നില്ല. ഇടതുപക്ഷ ലിബറലുകള്‍ സാധിക്കുമെങ്കില്‍ നിങ്ങള്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിക്കൂ, എന്നിട്ട് സ്വന്തം ഗവണ്‍മെന്റ് ഉണ്ടാക്കൂ.’ എന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞത്.

“ലൈഫ് പദ്ധതിയിൽ സംസ്ഥാന സര്‍ക്കാരിന് ചെലവ് വെറും അമ്പതിനായിരം മാത്രം; മുഖ്യമന്ത്രി നടത്തുന്നത് ശുദ്ധമായ തട്ടിപ്പ്” : കെ. സുരേന്ദ്രന്‍

പൗരത്വ രജിസ്റ്റര്‍, പൗരത്വ ഭേദഗതി നിയമം എന്നിവയ്ക്കെതിരെ സ്വന്തം പൗരത്വം വെളിപ്പെടുത്താനുള്ള രേഖകള്‍ കാണിക്കില്ലെന്ന നിലപാടെടുക്കുന്നവരെയും അദ്ദേഹം വിമര്‍ശിച്ചു.’ഇപ്പോള്‍ കയ്യിലുള്ള പൗരത്വ രേഖകള്‍ കാണിക്കാന്‍ പറ്റില്ല, പക്ഷെ ചിലര്‍ക്ക് രാമന്‍ ആയിരക്കണക്കിന് വര്‍ഷം മുന്‍പ് അയോധ്യയില്‍ ജനിച്ചതിന്റെ രേഖ കാണണം’ എന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ പരാമര്‍ശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button