ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥന് അങ്കിത് ശര്‍മ്മ കൊല്ലപ്പെട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫോറന്‍സിക് ഉദ്യോഗസ്ഥർ.. മുന്‍പ് കണ്ടിട്ടില്ലാത്ത വിധം വികലമായിരുന്നു അങ്കിതിന്റെ മൃതദേഹം എന്നും പരിക്കേല്‍ക്കാത്ത ഒരു ഭാഗം പോലും അങ്കിതിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ആറോളം ആളുകള്‍ ഒരുമിച്ച് അങ്കിതിനെ മര്‍ദ്ദിച്ചിട്ടുണ്ടാകാം എന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചതിന്റെ ഭാഗമായി ആഴമേറിയ മുറിവുകളും മൃതദേഹത്തിനുണ്ടായിരുന്നു എന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.അങ്കിത് ശര്‍മ്മയെ നാല് മുതല്‍ ആറ് മണിക്കൂര്‍ വരെ മര്‍ദ്ദിച്ചിട്ടുണ്ടാകാം എന്നും നാനൂറിലേറെ തവണ അദ്ദേഹത്തിന് മര്‍ദ്ദനമേറ്റിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. സംഭവത്തില്‍ ആംആദ്മി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെതിരെ പോലീസ് കേസെടുത്തിരുന്നു. കൊലപാതകത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
താഹിറിന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ പെട്രോള്‍ ബോംബുകളും ആസിഡ് ബള്‍ബുകളും പിടികൂടിയിരുന്നു. പെട്ടികളിലായി സൂക്ഷിച്ച ബോംബുകളും ആസിഡ് ബള്‍ബുകളുമാണ് താഹിര്‍ ഹുസ്സൈന്റെ വീടിന്റെ ടെറസില്‍ നിന്നും പിടികൂടിയത്. ഇതിന് പുറമേ ആക്രമിക്കാന്‍ ശേഖരിച്ച വലിയ ഇഷ്ടിക കഷ്ണങ്ങളും ഇയാളുടെ ടെറിസിന് മുകളില്‍ നിന്നും കണ്ടെടുത്തിയിരിന്നു.അങ്കിതിന്റെ മൃതദേഹം ചാന്ദ് ബാഗിലെ ഒരു ഓടയില്‍ നിന്നാണ് കണ്ടെടുത്തിരുന്നത്.
Post Your Comments