Latest NewsIndiaNews

രാജ്യത്ത് കലാപം സൃഷ്ടിക്കാൻ താഹിർ ഹുസൈൻ വാങ്ങി സൂക്ഷിച്ചത് 50 ലിറ്റർ ആസിഡ് ; ഞെട്ടിയ്ക്കുന്ന വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി : ഡൽഹിയിൽ  കലാപം  നടത്താൻ ആസൂത്രണം നടത്തിയ മുൻ ആംആദ്മി കൗൺസിലർ താഹിർ ഹുസൈനെതിരെ ഞെട്ടിയ്ക്കുന്ന വിവരങ്ങൾ പുറത്ത്. കലാപത്തിന് ദിവസങ്ങൾക്ക് മുൻപ് താഹിർ ഹുസൈൻ ലിറ്റർ് കണക്കിന് ആസിഡ് വാങ്ങി സൂക്ഷിച്ചതായി ഡൽഹി പോലീസ് വ്യക്തമാക്കി. കലാപവുമായി ബന്ധപ്പെട്ട് താഹിർ ഹുസൈനെതിരെ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഡൽഹി പോലീസ് ഇക്കാര്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

Read Also : ഗൂഗിള്‍ മാപ്പ് നോക്കി ബൈക്കില്‍ തേക്കടിക്ക്​ പോയ യുവാക്കള്‍ എത്തിയത്​ ശബരിമലയില്‍ 

കേസിൽ താഹിർ ഹുസൈന്റെ പങ്ക് പൂർണ്ണമായും വ്യക്തമാകുന്നതിനായി ഇയാളുടെ കൂട്ടാളിയും അയൽക്കാരനുമായി ആക്രികച്ചവടക്കാരനെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കലാപത്തിനായി താഹിർ ഹുസൈന് 1.12 കോടി രൂപ സ്വരൂപീക്കാൻ സഹായിച്ചത് ഇയാളാണ്.

പൗരത്വ ഭേദഗതിയ്‌ക്കെതിരെ പ്രതിഷേധങ്ങൾ ശക്തമാകുന്നതിന് ദിവസങ്ങൾക്ക് മുൻപ് തന്നെ താഹിർ ഹുസൈൻ 50 ലിറ്ററോളം ആസിഡ് വാങ്ങി സൂക്ഷിച്ചു എന്നാണ് ആക്രികച്ചവടക്കാരൻ മൊഴി നൽകിയിരിക്കുന്നത്. ആസിഡുകൾ സൂക്ഷിക്കാനായി 100 കുപ്പികൾ താഹിർ ഹുസൈൻ ആവശ്യപ്പെട്ടിരുന്നു. വീടുപണിയ്ക്കായാണ് ആസിഡ് വാങ്ങിയതെന്നാണ് താഹിർ പറഞ്ഞതെന്നും ആക്രി കച്ചവടക്കാരൻ ഡൽഹി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button