Latest NewsIndia

അങ്കിത് ശര്‍മ്മയുടെ കൊലപാതകം; എല്ലാ തുറന്ന് പറഞ്ഞ് താഹിര്‍ ഹുസൈന്‍, അന്വേഷണം താഹിറിന്റെ ബന്ധുക്കളിലേക്കും

ഐബി ഉദ്യോഗസ്ഥനെ മൃഗീയമായി കൊലപ്പെടുത്തിയതുള്‍പ്പടെ കലാപത്തിന് നേതൃത്വം നല്‍കിയെന്ന കേസില്‍ അറസ്റ്റിലായ എഎപി നേതാവ് താഹിര്‍ ഹുസൈനെ പോലിസ് ചോദ്യം ചെയ്യുകയാണ്.

ന്യൂദല്‍ഹി : ദല്‍ഹി കലാപത്തിനിടെ ഇന്റലിജെന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മയുടെ കൊല്ലപ്പെട്ടതില്‍ പ്രത്യേക അന്വേഷണ സംഘം നടപടി ശക്തമാക്കുന്നു. കേസില്‍ ആരോപണ വിധേയനും എഎപി നേതാവുമായ താഹിര്‍ ഹുസൈന്‍ വ്യാഴാഴ്ച അറസ്റ്റിലായിരുന്നു. അതിന് പിന്നാലെയാണ് നടപടി ശക്തമാക്കിയിരിക്കുന്നത്.ഐബി ഉദ്യോഗസ്ഥനെ മൃഗീയമായി കൊലപ്പെടുത്തിയതുള്‍പ്പടെ കലാപത്തിന് നേതൃത്വം നല്‍കിയെന്ന കേസില്‍ അറസ്റ്റിലായ എഎപി നേതാവ് താഹിര്‍ ഹുസൈനെ പോലിസ് ചോദ്യം ചെയ്യുകയാണ്.

ചോദ്യം ചെയ്യലിനോട് താഹില്‍ സഹകരിക്കുന്നുണ്ടെന്ന് പോലിസ് പറഞ്ഞു. കലാപത്തിലെ പങ്ക് വെളിപ്പെട്ടതിന് പിറകെ താന്‍ എവിടെയൊക്കെ ഒളിവില്‍ കഴിഞ്ഞുവെന്ന് താഹില്‍ പോലിസുകാരോട് വ്യക്തമാക്കി. തന്നെ സഹായിച്ചവരെ സംബന്ധിച്ചു വിവരം നല്‍കി.ബോളീവുഡ് സിനിമയെ അനുസ്മരിപ്പിക്കും വിധം മാസ്‌ക് ധരിച്ചാണ് താഹിർ ഹുസൈൻ കോടതിയില്‍ എത്തിയത്. പോലീസ് കസ്റ്റഡിയില്‍ എടുത്ത താഹിര്‍ ഹുസൈനെ ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.

ഇതുമായി ബന്ധപ്പെട്ട് ദല്‍ഹി പോലീസിന്റെ പ്രത്യേക സംഘം താഹിര്‍ ഹുസ്സൈയ്‌നിന്റെ ബന്ധുക്കളിലേക്കും സുഹൃത്തുക്കളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രത്യേക സംഘം ഇവരെ ചോദ്യം ചെയ്ത് വരികയാണ്. എന്നാല്‍ കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയ പ്രതിയെ ഏഴ് ദിവസം പോലിസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പോലിസിനെ വെട്ടിച്ച്‌ നെഹ്‌റു വിഹാറിലേക്ക് കടന്ന താഹിര്‍ പിന്നിട് ഷഹീന്‍ബാഗ് ഉള്‍പ്പെടുന്ന മേഖലയായ ഓഖ്‌ലയിലേക്ക് രക്ഷപ്പെട്ടു. അവിടെ രണ്ട് ദിവസം ഒളിവില്‍ കഴിഞ്ഞു.

ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്തിരുന്നു. മറ്റൊരു ഫോണാണ് ഉപയോഗിച്ചിരുന്നത്. ഇതുള്‍പ്പടെ രണ്ട് പോണുകള്‍ പോലിസ് പിടിച്ചെടുത്തിട്ടുണ്ട്. ഫോണ്‍ രേഖകള്‍ പോലിസ് പരിശോധിക്കുന്നുണ്ട്.  മുസ്തഫാബാദില്‍ പോലിസ് പരിശോധന തുടങ്ങിയതോടെ പ്രതി സക്കീര്‍ നഗറിലേക്ക് കടന്നു. ഇവിടെ ഒരാളുടെ വിട്ടില്‍ താമസിച്ചുവെന്ന് പോലിസിന് വ്യക്തമായിട്ടുണ്ട്. നാല്‌പേര്‍ പ്രതിയെ സഹായിച്ചുവെന്നും ഇവരെ സംബന്ധിച്ച്‌ വിവരം ലഭിച്ചുവെന്നും ഡല്‍ഹി പോലിസ് വൃത്തങ്ങള്‍ അറിയിച്ചു.

കേസിനെ തുടര്‍ന്ന് ദല്‍ഹി റോസ് അവന്യൂ കോടതി പരിസരത്ത് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നതിനിടെ പ്രത്യേക സംഘമെത്തി അന്വേഷണം ആരംഭിക്കുന്നു. നേരത്തെ ഇയാളുടെ വീട്ടില്‍ നിന്ന് പെട്രോള്‍ ബോംബുകളും ആസിഡ് ബള്‍ബുകളും, കല്ലുകളും തോക്കും പോലിസ് കണ്ടെത്തിയിട്ടുണ്ട്. പോലീസ് കേസില്‍ ഇയാള്‍ ഉള്‍പ്പെട്ടതോടെ എഎപി ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button