തന്റെ പിതാവിന്റെ സാമ്പത്തിക പരാതീനതകൾ ചെറുപ്പ കാലത്ത് എത്രമാത്രം കുടുംബത്തെ ബാധിച്ചിരുന്നുവെന്ന് തുറന്ന് പറയുകയാണ് നടൻ ആമീർ ഖാൻ. അച്ഛനെ ദു:ഖിതനായി കാണുന്നതായിരുന്നു ചെറുപ്പ കാലത്ത് തന്നെ ഏറ്റവും വിഷമിപ്പിച്ചിരുന്നതെന്നും അച്ഛന്റെ ജീവിത രീതി ലളിതമായിരുന്നുവെന്നും ആമീർ ഖാൻ പറയുന്നു. ബോളിവുഡ് നിർമ്മാതാവ് താഹിർ ഹുസൈനാണ് ആമീറിന്റെ അച്ഛൻ.
‘അച്ഛനെ ദു:ഖിതനായി കാണുന്നതായിരുന്നു ചെറുപ്പ കാലത്ത് എന്നെ ഏറ്റവും വിഷമിപ്പിച്ചിരുന്നത്. വളരെ സാധാരണക്കാരനായ വ്യക്തിയായിരുന്നു അദ്ദേഹം. ലളിതമായിരുന്നു അദ്ദേഹത്തിന്റെ ജീവിത രീതി. ഇത്രമാത്രം കടം വാങ്ങാൻ പാടില്ലായിരുന്നെന്ന ബോധ്യം ഒരുപക്ഷെ അച്ഛന് ഉണ്ടായിക്കാണില്ല’.
‘അത്രമാത്രം ശുദ്ധനായ മനുഷ്യൻ വിഷമിക്കുന്നത് ഞങ്ങളെ വല്ലാതെ വേദനിപ്പിച്ചിരുന്നു. കടം കൊടുത്തവർ ഞങ്ങളെ തുടർച്ചയായി വിളിക്കുമായിരുന്നു. ‘എന്തു ചെയ്യാനാണ് സിനിമ നിർത്തി വച്ചിരിക്കുകയാണ്, നടന്മാരോട് ഡേറ്റ് തരാൻ പറയൂ,’ ആളുകളോട് അദ്ദേഹം ഫോണിൽ വഴക്കിടും’ ആമീർ പറഞ്ഞു.
‘സലാം വെങ്കി’യാണ് ആമീറിന്റെ ഇനി തിയേറ്ററുകളിൽ എത്താനിരിക്കുന്ന ചിത്രം. ഡിസംബർ ഒമ്പതിന് ചിത്രം പ്രദർശനത്തിനെത്തും. ഒരു ഇടവേളയ്ക്ക് ശേഷം രേവതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാജോളാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Read Also:- അഭിനയ മോഹം മുതലെടുത്ത് പെൺകുട്ടികളെ വെച്ച് പെൺവാണിഭം: മലയാളി യുവാവ് ചെന്നൈയിൽ അറസ്റ്റിൽ
ഡിഎംഡി (ഡുച്ചെൻ മസ്കുലർ ഡിസ്ട്രോഫി) എന്ന അവസ്ഥയുള്ള വെങ്കി എന്ന വ്യക്തിയുടെയും അയാളുടെ അമ്മയുടെയും കഥയാണ് സിനിമ പറയുന്നത്. വിശാൽ ജേത്വ വെങ്കിയാകുമ്പോൾ കജോൾ കഥാപാത്രത്തിന്റെ അമ്മയുടെ വേഷത്തിലാണ്. സിനിമയിൽ അതിഥി വേഷത്തിലാണ് ആമീർ ഖാൻ എത്തുന്നത്.
Post Your Comments