KeralaLatest NewsNews

അന്വേഷണം തച്ചങ്കരിയെ ഏല്‍പിച്ചത് കോഴിയെ സംരക്ഷിക്കാന്‍ കുറുക്കനെ ഏല്‍പിച്ചപോലെ; വിമർശനവുമായി രമേശ് ചെന്നിത്തല

കോഴിക്കോട്: വെടിയുണ്ടയും തോക്കും കാണാതായ സംഭവത്തിലെ അന്വേഷണം ക്രൈംബ്രാഞ്ച് മേധാവി തച്ചങ്കരിയെ ഏല്‍പിച്ചത് കോഴിയെ സംരക്ഷിക്കാന്‍ കുറുക്കനെ ഏല്‍പിച്ചത് പോലെയാണെന്ന് വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ കൊള്ളരുതായ്മകള്‍ പുറത്ത് വരാതിരിക്കാന്‍ വിജിലന്‍സിനെ ഉപകരണമാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വിജിലന്‍സിനെ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ തന്റെ കളിപ്പാവയാക്കാന്‍ നോക്കുകയാണ്. അവിടെ ഉദ്യോഗസ്ഥരെയടക്കം നിയമിക്കുന്നത് ഡി.ജി.പി.യുടെ നേതൃത്വത്തിലാണ്. ഇഷ്ടമുള്ളവരെ കുത്തിത്തിരുകി പ്രതിപക്ഷത്തെ വിജിലന്‍സിനെ ഉപയോഗിച്ച്‌ വേട്ടയാടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also: അമിത് ഷാ രാജിവെക്കണോ? രാഷ്ട്രീയം സംസാരിക്കേണ്ട സമയമല്ല ഇതെന്ന് മാധ്യമപ്രവർത്തകരോട് മമത ബാനർജി

ഡി.ജി.പി. വിജിലന്‍സില്‍ നടത്തിയ എല്ലാ നിയമനങ്ങളും റദ്ദാക്കണം. ഇത്തരം നിയമനങ്ങള്‍ വിജിലന്‍സ് മാനുവല്‍ പ്രകാരം കുറ്റകരമാണ്. സാധാരണ വിജിലന്‍സിന്റെ യൂണിറ്റുകളില്‍ വിജിലന്‍സ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത് വിജിലന്‍സ് ഡയറക്ടറാണെന്നും എന്നാല്‍ പോലീസ് മേധാവി തന്നെ ഓരോ യൂണിറ്റിലേക്കും സ്വന്തക്കാരെ നിയമിക്കുന്നതിലൂടെ വിജിലന്‍സിന്റെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നതന്നും ചെന്നിത്തല വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button