Latest NewsNewsIndia

അമിത് ഷാ രാജിവെക്കണോ? രാഷ്ട്രീയം സംസാരിക്കേണ്ട സമയമല്ല ഇതെന്ന് മാധ്യമപ്രവർത്തകരോട് മമത ബാനർജി

ഭുവനേശ്വര്‍: ഡല്‍ഹി കലാപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാഷ്ട്രീയം സംസാരിക്കേണ്ട സമയമല്ല ഇതെന്നായിരുന്നു മമത മറുപടി നൽകിയത്. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് ഒരുക്കിയ വിരുന്നില്‍ ബിഹാര്‍ മുഖ്യമന്ത്രി നീതീഷ് കുമാറിനും അമിത് ഷായ്ക്കുമൊപ്പം പങ്കെടുത്ത ശേഷമായിരുന്നു മമത ഇക്കാര്യം വ്യക്തമാക്കിയത്.

Read also: ഡല്‍ഹി കലാപം: കോണ്‍ഗ്രസ് അഞ്ചംഗ അന്വേഷണ സമിതി രൂപീകരിച്ചു, റിപ്പോർട്ട് സോണിയക്ക് നൽകും

അതേസമയം ഡല്‍ഹിയില്‍ നടന്നത് വളരെ അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണെന്ന് മമത പറഞ്ഞു. അത് സംഭവിക്കാന്‍ പാടില്ലായിരുന്നു. കലാപത്തില്‍ ഒരു പൊലീസുകാരനും ഐബി ഉദ്യേഗസ്ഥനുമുള്‍പ്പെടെ നിരവധി പേരാണ് മരിച്ചതെന്നും കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കണമെന്നും അവർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button