കൊച്ചി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് വിമര്‍ശനവുമായി വീണ്ടും ജസ്റ്റീസ് കെമാല്‍ പാഷ രംഗത്ത്. ഡല്‍ഹിയില്‍ സമരം ചെയ്യുന്നവരെ ചിലര്‍ പാകിസ്ഥാനികളായി ചിത്രീകരിക്കുന്നു. അതുപോലെ മറ്റു ചിലര്‍ കേരളത്തില്‍ സമരം ചെയ്യുന്നവരെ എസ്ഡിപിഐക്കാരാക്കി മാറ്റുകയും ചെയ്യുന്നുവെന്നും ജനാധിപത്യ രാജ്യത്തില്‍ അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഭിപ്രായത്തിനെതിരെ വിമർശനവുമായി കെമാല്‍ പാഷ രംഗത്തെത്തിയിരുന്നു. പേരെടുത്ത് പറയാതെ ഇതിന് മറുപടിയുമായി മുഖ്യമന്ത്രിയും രംഗത്തെത്തി. ജമാ അത്തെ ഇസ്ലാമിയുടെ നാവായി ഒരു ന്യായാധിപന്‍ മാറിയെന്നും ജമാ അത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും കുറിച്ച് പറയുമ്പോള്‍ പഴയ ന്യായാധിപന് എന്തിനാണ് ഇത്ര പൊള്ളലെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു.
Post Your Comments