തിരുവനന്തപുരം: ശ്രീജിത് രവീന്ദ്രനെ അറസ്റ്റ് ചെയ്‌ത കേരളാ പൊലീസിനെതിരെ വിമർശനവുമായി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അഗളി കള്ളമല സ്വദേശിയാണ് ശ്രീജിത്ത് രവീന്ദ്രന്‍. മതസ്പര്‍ധ വളര്‍ത്തല്‍ കുറ്റം ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. മോദിജിയെ കൊല്ലണം എന്ന് പഠിപ്പിക്കുന്ന ‘അമ്മ…ഇന്ത്യ വിഘടിപ്പിക്കണം എന്ന് പറഞ്ഞ റാനിയ… പ്രകോപനപരമായ പ്രസംഗം നടത്തിയ കമാല്‍ പാഷയും ഫസല്‍ ഗഫൂറും … മുകളില്‍ പറഞ്ഞ ” മതേതരര്‍ ” എല്ലാം സ്വന്തം വീട്ടില്‍ സുഖമായി ഇരിക്കുന്നു എന്നാണ് സെൻകുമാർ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
മോദിജിയെ കൊല്ലണം എന്ന് പഠിപ്പിക്കുന്ന ‘അമ്മ…ഇന്ത്യ വിഘടിപ്പിക്കണം എന്ന് പറഞ്ഞ റാനിയ… പ്രകോപനപരമായ പ്രസംഗം നടത്തിയ കമാൽ പാഷയും ഫസൽ ഗഫൂറും …
മുകളിൽ പറഞ്ഞ ” മതേതരർ “ എല്ലാം സ്വന്തം വീട്ടിൽ സുഖമായി ഇരിക്കുന്നു ..ശ്രീജിത്ത് രവീന്ദ്രൻ എന്ന ദളിത് യുവാവ് ജയിലിലും !!
ഇതാണ് അനീതിയുടെ പിണറായി പോലീസ്. SC ST ATTROCITIES ACT പ്രകാരം ശ്രീജിത്തിന് വേണ്ടിയും പരാതി നൽകുക.
Post Your Comments