തിരുവനന്തപുരം: ഇപ്പോള്‍ ലോകത്തു തന്നെ ഏറ്റവുമധികം മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്ന ഒരു പ്രദേശത്ത്, ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യയിലെ “ഉയിഗൂര്‍ വംശജര്‍ “നേരിടുന്ന അതിതീവ്ര മുനഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ആരും ശബ്ദിക്കാത്തതെന്തെന്ന ചോദ്യവുമായി മുൻ ഡിജിപി ടിപി സെൻകുമാർ. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ ചോദ്യം.
പോസ്റ്റിന്റെ പൂർണ്ണരൂപം:
ശ്രീ. അബ്ദുള്‍ നാസര്‍ മദനിയുടെ മോചനത്തിനായി മുതല്‍ പൗരത്വനിയമ ബില്ലിനെതിരെ, കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയൊക്കെ കേരളാ നിയമസഭ ഐക്യകണ്ഠേന പ്രമേയങ്ങള്‍ പാസ്സാക്കിയിട്ടുണ്ട്.
ഇപ്പോള്‍ ലോകത്തു തന്നെ ഏറ്റവുമധികം മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്ന ഒരു പ്രദേശത്ത്, ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യയിലെ “ഉയിഗൂര്‍ വംശജര്‍ “ നേരിടുന്ന അതിതീവ്ര മുനഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ആരും ശബ്ദിക്കാത്തതെന്താണ്?
ലോകത്തുതന്നെ പല പ്രധാന രാജ്യങ്ങളും ഷിന്‍ജിയാങ് പ്രവിശ്യയില്‍ നടക്കുന്ന വംശഹത്യകളെയും അതിതീവ്രവാദ മനുഷ്യവാകാശ ലംഘനങ്ങളെപ്പറ്റിയും ഐക്യരാഷ്ട്രസഭയിലടക്കം പ്രശ്നങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.
ഇത്തരം കാര്യങ്ങളില്‍ മുന്നിട്ടിറങ്ങിയിട്ടുള്ള നിയമസഭകള്‍ എന്തുകൊണ്ടാണ് ഉയിഗൂര്‍ വംശജരെപ്പറ്റിയും പ്രമേയങ്ങള്‍ പാസ്സാക്കാത്തത് എന്ന് അത്ഭുതപ്പെടുത്തുന്നു!
ഏറ്റവും ആദ്യമെ ഐക്യകണ്ഠേന പാസ്സാക്കേണ്ട ഒരു പ്രമേയമല്ലെ, ഉയിഗൂര്‍ വംശജരുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ ചൈന നടത്തുന്നതിനെപ്പറ്റിയും, അത് തടയാന്‍ സ്വീകരിക്കേണ്ട നടപടികളെപ്പറ്റിയും!
ചൈനയ്ക്ക് ഒരു താക്കീത് നല്‍കേണ്ടത് അത്യാവശ്യമല്ലെ?
Post Your Comments