Latest NewsIndia

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച്‌ സംസാരിച്ചതിന് അപായപ്പെടുത്താന്‍ ശ്രമം, രണ്ടുവട്ടം തനിക്കെതിരെ ആക്രമണം ഉണ്ടായെന്ന് കാസര്‍കോട് ചെമ്പരിക്ക ഖാസി ത്വാഖ അഹമ്മദ് മൗലവി

മുന്‍ ഖാസി സി.എം അബ്ദുള്ള മൗലവിയുടെ ദുരൂഹ മരണത്തെ തുടര്‍ന്നാണ് ത്വാഖ അഹമ്മദ് മൗലവിയെ ഖാസിയായി നിയമിച്ചത്.

കാസര്‍കോട്: പൗരത്വ നിയമ ഭേദഗതിക്ക് അനുകൂലമായി സംസാരിച്ചതിന് തന്നെ അപായപ്പെടുത്താന്‍ നീക്കം നടത്തിയതായി കാസര്‍കോട് ചെമ്പരിക്ക ഖാസി ത്വാഖ അഹമ്മദ് മൗലവി. ദേശീയ മാധ്യമത്തിനോടാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. രണ്ടാഴ്ച മുന്‍പ് വാഹനാപകടത്തില്‍ അപായപ്പെടുത്താനാണ് നീക്കം നടത്തിയത്. മംഗലാപുരത്തിനടുത്ത് ബെള്ളൂരില്‍ വച്ചായിരുന്നു സംഭവം.മുന്‍ ഖാസി സി.എം അബ്ദുള്ള മൗലവിയുടെ ദുരൂഹ മരണത്തെ തുടര്‍ന്നാണ് ത്വാഖ അഹമ്മദ് മൗലവിയെ ഖാസിയായി നിയമിച്ചത്.

അഹമ്മദ് മൗലവിയെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച്‌ ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയിരുന്നു. ഈ കേസ് സിബിഐ അന്വേഷിക്കുന്നതിനിടെയാണ് പുതിയ ഖാസിയേയും അപായപ്പെടുത്താന്‍ നീക്കം നടന്നിരിക്കുന്നത്.ഒരു പൊതു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ചെമ്പരിക്ക ഖാസിയെ അപായപ്പെടുത്താന്‍ ശ്രമം നടന്നത്. മംഗലാപുരംകാസര്‍കോട് മേഖലയിലെ ഒട്ടേറെ ആരാധനാലയത്തിന്റെ ചുമതലയുള്ള ഖാസി ത്വാഹ അഹമ്മദ് മൗലവി മുസ്ലീം സമുഹത്തില്‍ പുരോഗമനാശയത്തിന്റെ വക്താവാണ്.

എന്നാൽ സംഭവത്തിന് പിന്നിൽ ആരെന്നു ഇനിയും വ്യക്തമല്ല. ഒരു പൊതു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ചെമ്പരിക്ക ഖാസിയെ അപായപ്പെടുത്താന്‍ ശ്രമം നടന്നത്. മംഗലാപുരംകാസര്‍കോട് മേഖലയിലെ ഒട്ടേറെ ആരാധനാലയത്തിന്റെ ചുമതലയുള്ള ഖാസി ത്വാഹ അഹമ്മദ് മൗലവി മുസ്ലീം സമുഹത്തില്‍ പുരോഗമനാശയത്തിന്റെ വക്താവാണ്.

shortlink

Related Articles

Post Your Comments


Back to top button