ന്യൂഡൽഹി : വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിക്കുന്നവരും അനുകൂലികളും തമ്മിലുണ്ടായ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം നാലായി. കല്ലേറിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഹെഡ് കോൺസ്റ്റബിൾ രതൻലാലും മൂന്ന് നാട്ടുകാരുമാണ് മരിച്ചത്. 45 പേർക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റതായി പോലീസ് അറിയിച്ചു. ഷാഹ്ദരാ ഡിസിപിക്കും പരിക്കുണ്ട്.
Delhi Police: Ten policemen were injured, and one lost his life during clashes in North East Delhi, today; Visuals from outside Guru Teg Bahadur Hospital pic.twitter.com/L4Y9mYkUe3
— ANI (@ANI) February 24, 2020
#UPDATE Sources: One more civilian killed in clashes in North-East Delhi. Total three people, including a police head constable have lost their lives during the clashes today.
— ANI (@ANI) February 24, 2020
വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സ്കൂളുകൾക്ക് ചൊവ്വാഴ്ച്ച അവധി പ്രഖ്യാപിച്ചു. പരീക്ഷകളും മാറ്റിവെച്ചു. കേന്ദ്ര മാനവ വിഭവശേഷി മന്ത്രിയുമായി ഇതിനെ കുറിച്ച് സംസാരിച്ചുവെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കി. കലാപത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളോ ചിത്രങ്ങളോ നൽകരുതെന്ന് മാധ്യമങ്ങളോട് ഡൽഹി പോലീസ് അഭ്യർത്ഥിച്ചു. ഭജൻപുരയിൽ വീണ്ടും വാഹനങ്ങൾക്ക് തീയിട്ടുവെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. കജുരി ഖാസിൽ കൂടുതൽ സേനയെ വ്യന്യസിച്ചിരിക്കുകയാണ്.
CBSE PRO Rama Sharma: It is informed that as per schedule tomorrow there are exams only for class XII in four vocational subjects in 18 centers in the western part of #Delhi. There are no centers in the north-east part of Delhi for exams scheduled tomorrow. pic.twitter.com/nk7yfBHUa3
— ANI (@ANI) February 24, 2020
ഡോണൾഡ് ട്രംപിന്‍റെ സന്ദർശനത്തിനിടെയാണ് പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ രാജ്യ തലസ്ഥാനത്തുണ്ടായത്. നിയമത്തെ അനുകൂലിക്കുന്നവരും സമരക്കാരും മൗജ്പൂരിൽ ഏറ്റുമുട്ടുകയായിരുന്നു. നിരവധി വീടുകൾക്ക് തീയിടുകയും രണ്ട് കാറും ഓട്ടോറിക്ഷയും കത്തിക്കുകയും ചെയ്തു. ഗോകുൽപുരി, ഭജൻപുര, ബാബർപൂർ എന്നിവിടങ്ങളിലേക്ക് പിന്നീട് സംഘർഷം വ്യാപിച്ചു.
പ്രദേശത്തെ നൂറുകണക്കിന് വീടുകളും കടകളും അക്രമികള്‍ തകര്‍ത്തു. നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടു. ഡല്‍ഹി ഡെപ്യൂട്ടി പോലീസ് കമീഷണര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു. പ്രതിഷേധക്കാര്‍ക്കുനേരെ ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. പോലീസുകാരന്‍ കൊല്ലപ്പെട്ടതോടെ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂടാതെ എട്ട് കമ്ബനി സിആര്‍പിഎഫിനെയും ഒരു കമ്ബനി വനിതാ ദ്രുതകര്‍മ സേനയെയും വടക്കു കിഴക്കൻ ഡൽഹിയിൽ വിന്യസിച്ചിട്ടുണ്ട്.
Post Your Comments