പനാജി : പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ഗോവ നിയമസഭ പ്രമേയം പാസാക്കി. കേന്ദ്ര സര്‍ക്കാരിന്റേത് ചരിത്രപരമായ നടപടിയാണെന്നും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പൗരത്വ ഭേദഗതി നിയമം പാസാക്കവേ അറിയിച്ചു. സിഎഎയെ അനുകൂലിച്ച് പ്രമേയം പാസാക്കുന്ന ആദ്യ സംസ്ഥാനം കൂടിയാണ് ഗോവ. നാല്‍പ്പത് അംഗങ്ങളുള്ള സഭയില്‍ ബിജെപിക്ക് സ്പീക്കറുള്‍പ്പെടെ 27 സീറ്റുണ്ട്. രണ്ടു സ്വതന്ത്ര എംഎല്‍എമാരും ബിജെപിയെ പിന്തുണയ്ക്കുന്നുണ്ട്.
ഇവരെല്ലാം നിയമസഭയില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നതായി അറിയിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം പഞ്ചാബ്, രാജസ്ഥാന്‍, ബംഗാള്‍ എന്നിവിടങ്ങളില്‍ പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് ഗോവ അനുകൂല നിലപാട് അറിയിച്ചിരിക്കുന്നത്.കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഈ നിയമത്തിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ തെറ്റിദ്ധാരണ പരത്തുകയാണ്.
ഇതിനെയെല്ലാം അവഗണിച്ച് പ്രമേയം കൊണ്ടുവരാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടേയും തീരുമാനത്തെ അഭിനന്ദിക്കുന്നതായും പ്രമോദ് സാവന്ത് അറിയിച്ചു.സിഎഎ അനുകൂലിക്കുന്ന ആദ്യ സംസ്ഥാനമായി പ്രമേയം പാസാക്കാനായതില്‍ അഭിമാനിക്കുന്നതായി പ്രമോദ് സാവന്ത് അറിയിച്ചു.രണ്ട് സ്വതന്ത്ര എംഎല്‍എമാരും പ്രമേയത്തെ പിന്തുണച്ചു. ബിജെപിയെ പിന്തുണയ്ക്കുന്ന എന്‍സിപി എംഎല്‍എ ഇന്ന് സഭയില്‍ ഹാജരായിരുന്നില്ല.
Post Your Comments