ന്യൂ ഡൽഹി : വടക്കു-കിഴക്കൻ ഡൽഹിയിലെ അക്രമ സംഭവങ്ങളിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡിക്കെതിരെ വിമർശനവുമായി എഐഎംഐഎം നേതാവ് അസദ്ദുദീന്‍ ഒവൈസി രംഗത്ത്. ഹൈദരാബാദിൽ തന്നെ നിൽക്കാതെ അദ്ദേഹം ഡൽഹിയിലേക്ക് തിരിച്ചു വരണം,സ്ഥിതിഗതികൾ നിയന്ത്രിക്കണമെന്നു ഒവൈസി പറഞ്ഞു.
Also read : ആം ആദ്മി നേതാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഡൽഹിയിലെ തീ അദ്ദേഹം കെടുത്തണം. ഇതിനോടകം അവിടെ ഏഴ് ആളുകള്‍ മരിച്ചു. ഇതിനെ ഒരു വര്‍ഗീയ കലാപമായി മാത്രം കാണാന്‍ സാധിക്കില്ല. ബിജെപി നേതാവായ ഒരു മുന്‍ എംഎല്‍എയെക്കൊണ്ടാണ് ഇത് സംഭവിച്ചതെന്നു പറഞ്ഞ ഒവൈസി എന്തുകൊണ്ടാണ് സര്‍ക്കാര്‍ മൗനംപാലിക്കുന്നതെന്നു ചോദിച്ചു. ഡൽഹി സംഘർഷത്തിൽ ബിജെപി നേതാവ് കപില്‍ മിശ്രയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഒവൈസി നേരത്തെ വിമർശിച്ചിരുന്നു.
അതേസമയം സംഘർഷങ്ങളിൽ പോലീസ് അക്രമകാരികളുടെ പക്ഷത്താണെന്ന് പറഞ്ഞ ഒവൈസിക്കെതിരെ കിഷന്‍ റെഡ്ഡി രംഗത്തെത്തിയിരുന്നു. ഒവൈസി ഇതിന് മുന്‍പും ഇത്തരത്തിലുള്ള വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്നായിരുന്നു റെഡ്ഡിയുടെ ആരോപണം.
Post Your Comments