ന്യൂഡല്‍ഹി: ബുര്‍ഹാന്‍ വാനിയെയും അഫ്‌സല്‍ ഗുരുവിനെയും ഭീകരരായി കാണാത്തവരാണ് തന്നെ ഭീകരനെന്നു വിളിക്കുന്നതെന്ന് ബി.ജെ.പി. നേതാവ് കപില്‍ മിശ്ര. ഡല്‍ഹി സംഘര്‍ഷത്തെ ആളിക്കത്തിക്കും വിധം കപിൽ മിശ്ര പ്രസ്‌താവന നടത്തിഎന്നാ ആരോപണം ശക്‌തമാകുന്നതിനിടെയാണ് കപ്പലിന്റെ പ്രത്യാരോപണം. യാക്കൂബ് മേമനും ഉമര്‍ ഖാലിദിനും ഷാര്‍ജീല്‍ ഇമാമിനും ജാമ്യം തേടി കോടതിയെ സമീപിച്ചവരാണ് എന്നെ അറസ്‌റ്റ് ചെയ്യണമെന്ന് പറയുന്നത്. – കപില്‍ മിശ്രയുടെ വാക്കുകള്‍ ഇങ്ങനെ.
.ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ബന്ദ് ആഹ്വാനം അനുസരിച്ച് ജാഫറാബാദില്‍ സ്‌ത്രീകളുടെ നേതൃത്വത്തില്‍ നടന്ന സമരത്തിനെതിരേയാണു കപില്‍ മിശ്ര പ്രകോപന പ്രസംഗം. ശനിയാഴ്‌ച രാത്രി സ്‌ത്രീകള്‍ ആരംഭിച്ച സമരത്തിനെതിരേ ഞായറാഴ്‌ച ഉച്ചയോടെയാണു കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ റാലി നടത്തിയത്.നടത്തിയത്.ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനെ ഇന്ത്യ-പാകിസ്‌താന്‍ പോരാട്ടമായി വിശേഷിപ്പിച്ചതിനെത്തുടര്‍ന്നു കപില്‍ മിശ്രയെ 48 മണിക്കൂര്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രചാരണത്തില്‍നിന്നു വിലക്കിയിരുന്നു.
ബി.ജെ.പി. മുന്‍ മേയറും എഴുത്തുകാരനും ചിന്തകനുമായ രമേശ്വര്‍ മിശ്രയുടെ മകനാണ് കപില്‍ മിശ്ര. ആംആദ്‌മിയില്‍ അരവിന്ദ് കെജ്‌രിവാളിനൊപ്പം രാഷ്‌ട്രീയത്തിലിറങ്ങിയ കപില്‍ മിശ്ര 2015-ല്‍ ആം ആദ്‌മി മന്ത്രിസഭയില്‍ അംഗവുമായിരുന്നു.
പിന്നീട് കെജ്‌രിവാളുമായി തെറ്റിപ്പിരിഞ്ഞാണ് ബി.ജെ.പിയിലെത്തിയത്.
Post Your Comments