ഡല്‍ഹി: ഡല്‍ഹി കലാപവും റഷ്യ-ഉക്രൈന്‍ യുദ്ധവും സംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍. വടക്ക്-പടിഞ്ഞാറന്‍ ഡല്‍ഹി കലാപം, റഷ്യ-ഉക്രൈന്‍ യുദ്ധം എന്നിവ കവര്‍ ചെയ്യുമ്പോള്‍, പ്രോഗാം കോഡ് കൃത്യമായി പാലിക്കണമെന്ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ പുതിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.
റഷ്യ-ഉക്രൈന്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ പറയുന്ന പ്രസ്താവനകളും, നല്‍കുന്ന തലക്കെട്ടുകളും ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം നിര്‍ദ്ദേശം നൽകിയിട്ടുള്ളത്. വടക്ക്-പടിഞ്ഞാറന്‍ ഡല്‍ഹിയിലെ കലാപങ്ങളുമായി ബന്ധപ്പെട്ട ചില ചാനല്‍ ചര്‍ച്ചകള്‍ പ്രകോപനപരവും സാമൂഹികമായി അസ്വീകാര്യവുമായ ഭാഷയിലും ആയിരുന്നു എന്ന് സർക്കാർ വ്യക്തമാക്കി. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് വെരിഫൈ ചെയ്യാത്ത സിസിടിവി ഫൂട്ടേജുകള്‍ സംപ്രേഷണം ചെയ്യരുതെന്നും കേന്ദ്രസർക്കാർ നൽകിയ കർശന നിര്‍ദ്ദേശത്തിൽ പറയുന്നു.
‘കോൾ റെക്കോർഡിങ്ങിന് തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ?’: ശ്രദ്ധിക്കൂ
ഇത്തരം വിഷയങ്ങളിൽ മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തിലും അവയുടെ ഉള്ളടക്കത്തിലും സര്‍ക്കാരിന് ആശങ്കയുണ്ടെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക് (റെഗുലേഷന്‍) ആക്ട് 1995ലെയും, അതിന് കീഴിലുള്ള നിയമങ്ങളുടെയും വ്യവസ്ഥകള്‍ ലംഘിക്കുന്ന ഏതെങ്കിലും ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും പ്രക്ഷേപണം ചെയ്യുന്നതില്‍ നിന്നും മാധ്യമ സ്ഥാപനങ്ങൾ ഉടനടി വിട്ടുനില്‍ക്കണമെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.reporting, channel discussions provocative: Govt issues new directives to media
Post Your Comments