ഡല്‍ഹി: ഡല്‍ഹിയില്‍ കലാപം ആളിക്കത്തുമ്പോള്‍ ചിത്രത്തില്‍ പോലും ഇല്ലാതെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടും മഷിയിട്ടു നോക്കിയിട്ടും രാഹുലിനെ കാണുന്നില്ലെന്നാണ് ആരോപണം ഉയരുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിക്കേണ്ട രാഹുല്‍ ഗാന്ധി എവിടെയെന്നാണ് സാമൂഹ്യമാദ്ധ്യമങ്ങള്‍ തിരക്കുന്നത്. ഇന്ന് നടന്ന കോണ്‍ഗ്രസിന്റെ നിര്‍ണായക പ്രവര്‍ത്തക സമിതിയോഗത്തിലും രാഹുല്‍ പങ്കെടുത്തില്ല.
രാഹുല്‍ വിദേശത്താണെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. അതേസമയം ഡൽഹിയിൽ നടന്ന പൗരത്വ ഭേദഗതിക്കെതിരായ സമരത്തിൽ പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയുമുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ വർഗീയ പരാമർശങ്ങൾ നടത്തിയിട്ടുള്ളതായും ഒരു സമുദായത്തെ തെറ്റിദ്ധരിപ്പിച്ചതായുമാണ് സോഷ്യൽ മീഡിയയുടെ ആരോപണം. കേരളത്തിലും കോൺഗ്രസ് നേതാക്കൾ സമാനമായ വർഗീയ ധ്രുവീകരണമാണ് നടത്തിയത്. രാജ്യം കത്തിക്കും എന്നുള്ള ഇവരുടെ കലാപധ്വാനത്തിന്റെ വീഡിയോ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാണ്.
അതേസമയം ലോകസഭ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുല്‍ ഗാന്ധി പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളില്‍ പാര്‍ട്ടിയെ കൈവിട്ടെന്ന് നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. രാജ്യത്ത് ജാമിയമിലിയ,അലിഗഢ് എന്നീ സര്‍വ്വകലാശാലകളില്‍ സംഘര്‍ഷം നടന്നപ്പോഴും രാഹുലിന്റെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. അതേസമയം അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രിയങ്ക വദ്രയും സോണിയ ഗാന്ധിയും രംഗത്തെത്തി.
കലാപം നിയന്ത്രിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ശ്രമിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ സമീപനം നാണംകെട്ടതാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ രാജിവയ്ക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. സമാധാന ശ്രമങ്ങള്‍ക്ക് മുന്നിട്ടിറങ്ങാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പ്രിയങ്ക ആഹ്വാനം ചെയ്യുകയും ചെയ്തു. ഡല്‍ഹി കലാപത്തിന്റെ ഉത്തരവാദിത്വം അമിത് ഷായ്ക്കാണെന്നും അദ്ദേഹം ആഭ്യന്തരമന്ത്രി പദവി രാജിവയ്ക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും നേരത്തേ ആവശ്യപ്പെട്ടിരുന്നു. അതെസമയം കോൺഗ്രസ് നേതാക്കളുടെ കലാപാഹ്വാന വീഡിയോ കാണാം:
Post Your Comments