കോട്ടയം: കുട്ടനാട് കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സീറ്റ് വിട്ടുനല്‍കാന്‍ ഉപാധികള്‍ മുന്നോട്ട് വച്ച് ജോസഫ് ഗ്രൂപ്പ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പകരം മൂവാറ്റുപുഴ സീറ്റ് വിട്ട് കിട്ടണമെന്നാണ് ഉപാധി.
ജേക്കബ് എബ്രഹാമിനെ സ്ഥാനാര്‍ഥിയാക്കാനാണ് ജോസഫ് ഗ്രൂപ്പിന്റെ തീരുമാനം. ഏതെങ്കിലും ഘട്ടത്തില്‍ കോണ്‍ഗ്രസിന് സീറ്റ് വിട്ടുകൊടുക്കേണ്ടി വന്നാല്‍ മാത്രമാണ് പകരം മൂവാറ്റുപുഴ എന്ന ഉപാധിവെച്ചിട്ടുള്ളത്. കെ.എം.മാണി മത്സരിച്ചിരുന്ന പാലാ സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് വന്നപ്പോള്‍ ജോസ് വിഭാഗത്തിനാണ് യുഡിഎഫ് സീറ്റ് അനുവദിച്ചത്. കുട്ടനാടിന്റെ കാര്യത്തിലും ഇതേ നിലപാട് വേണമെന്നാണ് ജോസഫ് പക്ഷം നേതാക്കളുടെ ആവശ്യം.
കേരളാ കോണ്‍ഗ്രസിന്റെ കുട്ടനാട് സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ആവര്‍ത്തിച്ച് പിജെ ജോസഫ് പറയുമ്പോഴാണ് ഇത്തരത്തിലൊരു ഉപാധി മുന്നോട്ട് വച്ചിരിക്കുന്നത്.
29ന് അന്തിമപ്രഖ്യാപനമുണ്ടാകും. തര്‍ക്കങ്ങള്‍ തീര്‍ത്ത് ഒരുമിച്ച് പോകാനാണ് യുഡിഎഫ് യോഗതീരുമാനം. അതേ സമയം കുട്ടനാട് സീറ്റിനെ ചൊല്ലി യുഡിഎഫില്‍ തര്‍ക്കം രൂക്ഷമായിരിക്കെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി ജോസ് കെ മാണി വിഭാഗം ഇന്ന് യോഗം ചേരും.
Post Your Comments