KeralaLatest NewsIndia

പൗരത്വ ഭേദഗതിക്കെതിരെ ആളുകളെ ഇളക്കി വിട്ടിട്ട് , ഡൽഹി കത്തിയെരിയുമ്പോൾ ഒഴിഞ്ഞു മാറി കോൺഗ്രസ് നേതൃത്വം, രാഹുൽ ഗാന്ധി വിദേശത്തെന്ന് വിശദീകരണം : ഭാരതമാകെ കത്തിക്കാൻ ആഹ്വാനം ചെയ്യുന്ന കോൺഗ്രസ് നേതാക്കളുടെ വീഡിയോ വൈറൽ

ഇന്ന് നടന്ന കോണ്‍ഗ്രസിന്റെ നിര്‍ണായക പ്രവര്‍ത്തക സമിതിയോഗത്തിലും രാഹുല്‍ പങ്കെടുത്തില്ല.

ഡല്‍ഹി: ഡല്‍ഹിയില്‍ കലാപം ആളിക്കത്തുമ്പോള്‍ ചിത്രത്തില്‍ പോലും ഇല്ലാതെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച്‌ നടത്തുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടും മഷിയിട്ടു നോക്കിയിട്ടും രാഹുലിനെ കാണുന്നില്ലെന്നാണ് ആരോപണം ഉയരുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിക്കേണ്ട രാഹുല്‍ ഗാന്ധി എവിടെയെന്നാണ് സാമൂഹ്യമാദ്ധ്യമങ്ങള്‍ തിരക്കുന്നത്. ഇന്ന് നടന്ന കോണ്‍ഗ്രസിന്റെ നിര്‍ണായക പ്രവര്‍ത്തക സമിതിയോഗത്തിലും രാഹുല്‍ പങ്കെടുത്തില്ല.

രാഹുല്‍ വിദേശത്താണെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. അതേസമയം ഡൽഹിയിൽ നടന്ന പൗരത്വ ഭേദഗതിക്കെതിരായ സമരത്തിൽ പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയുമുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ വർഗീയ പരാമർശങ്ങൾ നടത്തിയിട്ടുള്ളതായും ഒരു സമുദായത്തെ തെറ്റിദ്ധരിപ്പിച്ചതായുമാണ് സോഷ്യൽ മീഡിയയുടെ ആരോപണം. കേരളത്തിലും കോൺഗ്രസ് നേതാക്കൾ സമാനമായ വർഗീയ ധ്രുവീകരണമാണ് നടത്തിയത്. രാജ്യം കത്തിക്കും എന്നുള്ള ഇവരുടെ കലാപധ്വാനത്തിന്റെ വീഡിയോ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാണ്.

അതേസമയം ലോകസഭ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുല്‍ ഗാന്ധി പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളില്‍ പാര്‍ട്ടിയെ കൈവിട്ടെന്ന് നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. രാജ്യത്ത് ജാമിയമിലിയ,അലിഗഢ് എന്നീ സര്‍വ്വകലാശാലകളില്‍ സംഘര്‍ഷം നടന്നപ്പോഴും രാഹുലിന്റെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. അതേസമയം അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രിയങ്ക വദ്രയും സോണിയ ഗാന്ധിയും രംഗത്തെത്തി.

ക​ലാ​പം നി​യ​ന്ത്രി​ക്കു​ന്ന​തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. സം​ഘ​ര്‍​ഷം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കാ​ത്ത കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ​മീ​പ​നം നാ​ണം​കെ​ട്ട​താ​ണ്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ രാ​ജി​വ​യ്ക്ക​ണ​മെ​ന്നും പ്രി​യ​ങ്ക ആ​വ​ശ്യ​പ്പെ​ട്ടു. സ​മാ​ധാ​ന ശ്ര​മ​ങ്ങ​ള്‍​ക്ക് മു​ന്നി​ട്ടി​റ​ങ്ങാ​ന്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രോ​ട് പ്രി​യ​ങ്ക ആ​ഹ്വാ​നം ചെ​യ്യു​ക​യും ചെ​യ്തു. ഡ​ല്‍‌​ഹി ക​ലാ​പ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം അ​മി​ത് ഷാ​യ്ക്കാ​ണെ​ന്നും അ​ദ്ദേ​ഹം ആ​ഭ്യ​ന്ത​ര​മ​ന്ത്രി പ​ദ​വി രാ​ജി​വ​യ്ക്ക​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യും നേ​ര​ത്തേ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അതെസമയം കോൺഗ്രസ് നേതാക്കളുടെ കലാപാഹ്വാന വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button