കാസര്‍കോട്: കൈക്കൂലി കേസില്‍ അറസ്റ്റിലായ ഫോറസ്റ്റ് ഓഫീസര്‍ക്ക് വിജിലന്‍സ് കോടതി ശിക്ഷ വിധിച്ചു. കാസര്‍കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ മുന്‍ സ്പെഷ്യല്‍ ഡ്യൂട്ടി ഫോറസ്റ്റര്‍ സുനില്‍ കുമാറിനാണ് തലശ്ശേരി വിജിലന്‍സ് കോടതി ശിക്ഷിച്ചത്. 5,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് സുനില്‍ കുമാറിന് രണ്ടര വര്‍ഷം കഠിന തടവും 1,00,000 രൂപ പിഴയടക്കാനുമാണ് കോടി വിധിച്ചത്. കേസില്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന പി ബാലകൃഷ്ണന്‍ നായരാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
2012 ലാണ് കൈക്കൂലി വാങ്ങുന്നതിനിടെ സുനില്‍ കുമാര്‍ കാസര്‍കോട് വിജിലന്‍സ് ഡി വൈ എസ് പി പി കുഞ്ഞിരാമന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. മരത്തടികള്‍ ലോറിയില്‍ കടത്തുന്നതിനിടെ ബദിയടുക്ക പൊലീസ് പിടികൂടി വനംവകുപ്പിന് കൈമാറിയിരുന്നു. എന്നാല്‍ കോടതി ഇത് തിരികെ നല്കാന്‍ ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് കോടതി നിര്‍ദേശ പ്രകാരം വിട്ടുനല്‍കുന്നതിന് സമീപിച്ച ലോറി ഡ്രൈവറോട് സുനില്‍കുമാര്‍ 10,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. 5,000 രൂപ നല്‍കാമെന്ന് സമ്മതിച്ച ലോറി ഡ്രൈവര്‍ വിജിലന്‍സിനെ സമീപിച്ചു. തുടര്‍ന്ന് വിജിലന്‍സ് വിരിച്ച വലയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ സുനില്‍ കുമാര്‍ കുടുങ്ങുകയായിരുന്നു.
Post Your Comments