Latest NewsUAENews

ദുബായിലെ ആർട്ട് ഗ്യാലറിയിൽ നിന്ന് പെയിന്റിംഗുകൾ മോഷ്ടിച്ച ചിത്രകാരൻ പിടിയിൽ

ദുബായ്: ദുബായിലെ ആർട്ട് ഗ്യാലറിയിൽ നിന്ന് പെയിന്റിംഗുകൾ മോഷ്ടിച്ച ചിത്രകാരൻ പൊലീസ് പിടിയിൽ. ആർട്ട് ഗ്യാലറിയിൽ നിന്ന് പെയിന്റിംഗുകളും കലാസൃഷ്ടികളും ഇദ്ദേഹം മോഷ്ടിച്ചതായി പോലീസ് വ്യക്തമാക്കി. ചിത്രകാരനെ ദുബായ് കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് മൂന്ന് മാസം തടവിന് ശിക്ഷിച്ചു. 28 കാരനായ ചിത്രകാരൻ 1,710 ദിർഹം മോഷ്ടിച്ചതായും ആർട്ട് ഗാലറി ഉടമ വ്യക്തമാക്കി.

“രണ്ടര മാസത്തോളം പ്രതി എനിക്കുവേണ്ടി ജോലി ചെയ്തു. ശമ്പളത്തിൽ തൃപ്തനല്ലാത്തതിനാൽ മറ്റൊരു ജോലി തേടുകയാണെന്ന് ഒരു ഘട്ടത്തിൽ ഞാൻ മനസ്സിലാക്കി,” 45 കാരനായ ജോർദാനിയൻ ബിസിനസുകാരൻ പറഞ്ഞു. “ഞാൻ ചെലവഴിച്ച വിസ ഫീസായ 7,000 ദിർഹം എനിക്ക് തിരിച്ചടയ്ക്കാൻ ഞാൻ അദ്ദേഹത്തോട് പറഞ്ഞു”. എന്നാൽ ചിത്രകാരൻ ഇതിന് തയ്യാറായില്ല. ഉടമ വ്യക്തമാക്കി.

ALSO READ: നീന്തൽക്കുളത്തിൽ പുരുഷൻമാർ സ്ഖലനം നടത്തിയാൽ ലൈംഗിക ബന്ധത്തിലേർപ്പെടാതെ തന്നെ ഒപ്പമുള്ള സ്ത്രീകൾ ഗർഭിണികളാകാം; വിവാദ പ്രസ്താവനയുമായി ബാലാവകാശ ഉദ്യോഗസ്ഥ

അതിനു ശേഷമാണ് ഗാലറിയിലെ ഒരു സെയിൽസ്മാൻ സ്ഥാപനത്തിൽ ഒരു കവർച്ച നടന്നതായി കണ്ടെത്തിയത്. സി സി ടി വി ക്യാമറകൾ പരിശോധിച്ചതിന് ശേഷമാണ് കവർച്ചയ്ക്ക് പിന്നിലെ പ്രതി ചിത്രകാരനാണെന്ന് അവർ തിരിച്ചറിഞ്ഞത്. ഈ വർഷം ജനുവരി 15 ന് അൽ ബർഷ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്‌തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button