Latest NewsNewsInternational

നീന്തൽക്കുളത്തിൽ പുരുഷൻമാർ സ്ഖലനം നടത്തിയാൽ ലൈംഗിക ബന്ധത്തിലേർപ്പെടാതെ തന്നെ ഒപ്പമുള്ള സ്ത്രീകൾ ഗർഭിണികളാകാം; വിവാദ പ്രസ്താവനയുമായി ബാലാവകാശ ഉദ്യോഗസ്ഥ

സ്ത്രീകളെ നീന്തൽക്കുളത്തിൽ കാണുമ്പോൾ പുരുഷൻമാർ എങ്ങനെ പ്രതികരിക്കുമെന്ന് പറയാൻ കഴിയില്ല

ജക്കാർത്ത: നീന്തൽക്കുളത്തിൽ പുരുഷൻമാർ സ്ഖലനം നടത്തിയാൽ ലൈംഗിക ബന്ധത്തിലേർപ്പെടാതെ തന്നെ ഒപ്പമുള്ള സ്ത്രീകൾ ഗർഭിണികളാകാമെന്ന് വിവാദ പ്രസ്താവനയുമായി ഇന്തോനേഷ്യൻ ബാലാവകാശ ഉദ്യോഗസ്ഥ. സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനം ഉണ്ടായതിനെ തുടർന്ന് ഉദ്യോഗസ്ഥ പ്രസ്താവന പിൻവലിച്ചു.

‘സ്ത്രീകളെ നീന്തൽക്കുളത്തിൽ കാണുമ്പോൾ പുരുഷൻമാർ എങ്ങനെ പ്രതികരിക്കുമെന്ന് പറയാൻ കഴിയില്ല. ശക്തമായ പുരുഷബീജങ്ങൾ നീന്തൽക്കുളത്തിൽ ഉണ്ടെങ്കിൽ അത് ചിലപ്പോൾ നീന്തൽക്കുളത്തിൽ ഒപ്പമുള്ള സ്ത്രീ ഗർഭിണിയാകുന്നതിന് കാരണമാക്കിയേക്കാം. അതിന് ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്നില്ല. പുരുഷൻമാർക്ക് സ്ഖലനം സംഭവിക്കുകയും സ്ത്രീയുടെ ശരീരം ഗർഭം ധരിക്കാൻ പ്രാപ്തമായിരിക്കുന്ന അവസ്ഥയിലുമാണെങ്കിൽ ഈ സാഹചര്യത്തിൽ ഗർഭിണിയായേക്കാം. ‘ – ഉദ്യോഗസ്ഥയുടെ വിവാദമായ പ്രസ്താവന ഇങ്ങനെ പോകുന്നു.

അതേസമയം ഇത് ഒരിക്കലും ഇന്തോനേഷ്യൻ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മീഷന്‍റെ ഭാഗത്തു നിന്നുള്ള പ്രസ്താവനയല്ല വ്യക്തിപരമായി നടത്തിയ പ്രസ്താവന ആണെന്നായിരുന്നു അവർ പറഞ്ഞത്. പ്രസ്താവന പിൻവലിച്ച സാഹചര്യത്തിൽ ഇനിയാരും ഇത് പ്രചരിപ്പിക്കരുതെന്ന് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. പ്രസ്താവനയെ ഇന്തോനേഷ്യയിലെ ഡോക്ടർമാരും തള്ളിക്കളഞ്ഞിരുന്നു. ഇത്തരത്തിൽ സ്ത്രീകൾ ഗർഭം ധരിക്കാൻ യാതൊരു സാധ്യതയുമില്ലെന്ന് ഡോക്ർമാർ പറഞ്ഞതായി ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്തു.

ALSO READ: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍; മുമ്പും ലൈംഗിക പീഡന ആരോപണം നേരിട്ടിട്ടുള്ള മദ്രസ അദ്ധ്യാപകന്‍ പെണ്‍കുട്ടിയെ ഗര്‍ഭച്ഛിദ്രത്തിനും നിര്‍ബന്ധിച്ചു

ട്രിബ്യൂൺ ജക്കാർത്തയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സിട്ടി ഹിക്മാവട്ടി ഇങ്ങനെ പറഞ്ഞിരിക്കുന്നത്. എന്നാൽ, വിവാദമായതിനെ തുടർന്ന് പ്രസ്താവന തെറ്റായി പോയെന്നും മാപ്പു പറയുന്നതുമായി അവർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button