മധുര: പെട്രോള്‍ പമ്പിന്റെ ക്ലോസെറ്റില്‍ കൈ അകപ്പെട്ട് യുവാവ് കുടുങ്ങിക്കിടന്നത് ഒന്നരമണിക്കൂർ. വെളുപ്പിന് അഞ്ച് മണിക്ക് മധുര ബൈപ്പാസ് റോഡിന് സമീപമുള്ള പെട്രോള്‍ പമ്പിന്റെ ടോയ്‌ലറ്റില്‍ പ്രഭാതകൃത്യത്തിനായി എത്തിയപ്പോഴായിരുന്നു സംഭവം. ക്ലോസറ്റിൽ വീണ കാറിന്റെ താക്കോല്‍ എടുക്കാന്‍ ശ്രമിക്കുമ്പോഴാണ് 29 കാരന്റെ കൈ കുടുങ്ങിയത്. ക്ലോസറ്റില്‍ കൈ കടത്തിയപ്പോള്‍ കൈയ്യില്‍ ഉടക്കിയത് അതിൽ കിടന്ന ഒരു മൊബൈല്‍ ഫോണിലാണ്. താക്കോലിനായി കൂടുതല്‍ ഉള്ളിലേയ്ക്ക് കൈ കടത്തിയതോടെ കൈ കുടുങ്ങുകയായിരുന്നു.
രക്ഷപെടാനായി ഉച്ചത്തില്‍ സഹായം അഭ്യര്‍ഥിച്ചെങ്കിലും ആരും കേട്ടില്ല. തുടർന്ന് കാൽ ഉപയോഗിച്ച് യുവാവ് വാതിൽ തുറക്കുകയായിരുന്നു. 5.20ഓടെ ഒരു ജീവനക്കാരന്‍ എത്തുകയും അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയുമായിരുന്നു. ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാ സേനയ്ക്ക് ഇയാളുടെ കൈ പുറത്തെടുക്കാനായത്.
Post Your Comments