കോട്ടയം: കേരളത്തില്‍നിന്നു തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി നൂറു കണക്കിനു കാറുകള്‍ കടത്തിയ കേസില്‍ അറസ്‌റ്റിലായ അല്‍ ഉമ്മ സംഘത്തലവന്‍ തൊപ്പി റഫീഖ് എന്ന കോയമ്പത്തൂര്‍ ഉക്കടം സ്വദേശി മുഹമ്മദ് റഫീഖി(62)നെ ആന്റി ടെററിസ്‌റ്റ് സ്‌ക്വാഡ് ചോദ്യംചെയ്‌തു. കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ ശിക്ഷ കഴിഞ്ഞിരാഗിയാ പ്രതിയാണ് മുഹമ്മദ് റഫീഖ്. രണ്ടു ദിവസത്തേക്കു പോലീസ് കസ്‌റ്റഡിയില്‍ വിട്ടുകിട്ടിയ റഫീഖിനെ ഇന്നലെ കോട്ടയം വെസ്‌റ്റ് പോലീസ് സ്‌റ്റേഷനിലെത്തിയ ആന്റി ടെററിസ്‌റ്റ് സ്‌ക്വാഡാണ് ചോദ്യംചെയ്‌തത്.
കോട്ടയം വെസ്‌റ്റ് പോലീസ് നല്‍കിയ അപേക്ഷ പരിഗണിച്ച ജില്ലാ മജിസ്‌ട്രേറ്റാണ് പ്രതിയെ കസ്‌റ്റഡിയില്‍ വിട്ടുനല്‍കിയത്. പ്രതിയെ വെസ്‌റ്റ് സ്‌റ്റേഷനില്‍ കസ്‌റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതിനിടെ വാടകയ്‌ക്കെടുത്ത കാറുകള്‍ തീവ്രവാദികള്‍ക്കു കൈമാറിയ മറ്റൊരു സംഭവത്തില്‍ പ്രതികളെ പോലീസ് കസ്‌റ്റഡിയില്‍ വാങ്ങി. തൃശൂര്‍ വാടാനപ്പള്ളി ഗണേശമംഗലം പുത്തന്‍വീട്ടില്‍ അബ്‌ദുള്‍ റസാഖിന്റെ മകന്‍ ഇല്യാസ് (37), എറണാകുളം ആലുവ യു.സി. കോളജ് ചെറിയംപറമ്പില്‍ വീട്ടില്‍ അബുവിന്റെ മകന്‍ കെ.എ. നിഷാദ് (37) എന്നിവരെയാണു കസ്‌റ്റഡിയില്‍ വാങ്ങുക.
ചോദ്യംചെയ്യലിനു ശേഷമാകും യു.എ.പി.എ. അടക്കമുള്ള വകുപ്പുകള്‍ ചുമത്തണോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക. പ്രതികളെ കസ്‌റ്റഡിയില്‍ വാങ്ങുന്നതോടെ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അടക്കമുള്ള ഏജന്‍സികള്‍ പ്രതികളെ ചോദ്യംചെയ്യാനെത്തും. ഇതിനുശേഷമാകും വിശദാന്വേഷണം ഉണ്ടാകുക. ചോദ്യം ചെയ്യലില്‍ നിര്‍ണായക തുമ്പ് ലഭിക്കുമെന്നാണു പോലീസ് കരുതുന്നത്. തമിഴ്‌നാട്ടിലെ തീവ്രവാദ സംഘടനയായ അല്‍ ഉമ്മയുടെ നേതാവ് ഭായി നസീറിനാണു കാറുകള്‍ മറിച്ചു നല്‍കിയതെന്ന് പ്രതികള്‍ സമ്മതിച്ചിരുന്നു.
Post Your Comments