Latest NewsNewsIndia

‘എന്റെ മകനെ മോശമായി ചിത്രീകരിക്കുന്നു’: കോയമ്പത്തൂർ സ്‌ഫോടന കേസിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത ദൽഖയുടെ അമ്മ

കോയമ്പത്തൂർ കാർ സ്‌ഫോടനക്കേസിൽ ചാവേറിനായി ഉപയോഗിച്ച കാറിന്റെ ഉടമയ്ക്ക് നേരെ ഉയരുന്ന ആരോപണങ്ങളിൽ പ്രതികരിച്ച് ഇയാളുടെ ‘അമ്മ. ദൽഖ എന്ന യുവാവ് ആണ് ചാവേറായി പൊട്ടിത്തെറിച്ച മുബീന് കാർ വിറ്റത്. ഇയാളുടെ അമ്മയാണ് ഇപ്പോൾ തന്റെ മകനെതിരെ ഉയരുന്ന ആരോപണങ്ങൾക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയത്. തന്റെ മകന് കുറ്റകൃത്യവുമായി ബന്ധമില്ലെന്നും അവനെ മോശമായി ചിത്രീകരിക്കുകയാണെന്നും ഇവർ ആരോപിച്ചു. ഇന്ത്യാ ടുഡേയോടായിരുന്നു ഇവരുടെ പ്രതികരണം.

മറ്റേതൊരു ഉപഭോക്താവിനും വിൽക്കുന്നതുപോലെ തന്നെയാണ് തന്റെ മകൻ ദൽഖ മരിച്ചയാളായ മുബീന് കാർ വിറ്റതെന്ന് ഇവർ പറയുന്നു. തന്റെ മകന് സ്‌ഫോടനവുമായി ഒരു ബന്ധവുമില്ലെന്നും, ഇടപാടുകളെക്കുറിച്ച് കൂടുതൽ അറിയാത്ത അവൻ കമ്മീഷന് വേണ്ടിയാണ് ആ കാർ വിറ്റതെന്നും ഹഫ്‌സത്ത് ബീവി പറഞ്ഞു.

ഒക്‌ടോബർ 23 ഞായറാഴ്‌ച നടന്ന കാർ സിലിണ്ടർ സ്‌ഫോടനത്തിൽ മജീഷ മുബീൻ കൊല്ലപ്പെട്ട സ്ഫോടനം ഭീകരാക്രമണ പദ്ധതിയാണെന്നും ചാവേർ ആക്രമാണ് നടന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിരുന്നു. മുബീന് കാർ വിറ്റത് ദൽഖ ആയിരുന്നു. ഒക്‌ടോബർ 23ന് രാവിലെ കോട്ടായി ഈശ്വരൻ ക്ഷേത്രത്തിന് സമീപം വാഹന സ്‌ഫോടനമുണ്ടായെന്നും, മുബീന്റെ വസതി കാണിക്കാൻ ആവശ്യപ്പെട്ടെന്നും പറഞ്ഞ് പോലീസ് തന്റെ മകനെ കൊണ്ടുപോവുകയായിരുന്നുവെന്നും ഹഫ്‌സത്ത് പറഞ്ഞു.

‘അവനെ പിന്നീട് കസ്റ്റഡിയിലെടുത്തു. അതിനാലാണ് അവനെ തെറ്റായി ചിത്രീകരിക്കുന്നത്. അവൻ കടയിൽ ഇരിക്കുമ്പോൾ പോലീസുകാർ അവനെ തടഞ്ഞുവച്ചു. കാർ വിൽക്കുന്നതിനെക്കുറിച്ച് അവർ അവനോട് ചോദിച്ചു. ആരാണ് വാങ്ങിയതെന്ന് അവനറിയില്ല. പിന്നീട് അയാൾ അന്വേഷിച്ചു കണ്ടെത്തി അവന്റെ (മുബിന്റെ) വീട് കാണിച്ചു. വൈകിട്ട് അഞ്ച് മണിയോടെയാണ് അവനെ വിട്ടയച്ചത്. തുടർന്ന് ഇവർ സിസിടിവി പരിശോധിച്ചു. അടുത്ത ദിവസം, അവർ അവനെ വീണ്ടും ചോദ്യം ചെയ്യാൻ കൂട്ടിക്കൊണ്ടു പോയി. അവർ അവനെ ടിവിയിൽ പ്രതിയെന്ന് വിളിക്കുന്നു. കാർ കമ്മീഷനായി വിൽക്കുന്നു എന്നൊരു തെറ്റ് മാത്രമേ അവൻ ചെയ്തിട്ടുള്ളൂ. മരിച്ചയാളുമായി ഒരു ബന്ധവുമില്ലായിരുന്നു. അവർ കുറ്റവാളികളെ ശിക്ഷിക്കട്ടെ, പക്ഷേ അവനെ വിട്ടയക്കണം’, അമ്മ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button