KeralaLatest NewsNews

പൗ​ര​ത്വ നിയമ ഭേദഗതി: ആ​ര്‍.​എ​സ്.​എ​സ്​ നേ​താ​വ്​ പങ്കെ​ടു​ത്ത വി​ശ​ദീ​ക​ര​ണ സ​മ്മേ​ള​നം നടക്കുമ്പോൾ കടയടച്ച്‌​ മ​ത​സ്​​പ​ര്‍​ധ​യു​ണ്ടാ​ക്കാ​ന്‍ ശ്രമിച്ച വ്യാപാരികള്‍ക്ക് കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ്

കൊ​ടു​ങ്ങ​ല്ലൂ​ര്‍: ‘പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം രാ​ഷ്​​ട്ര​സു​ര​ക്ഷ​ക്ക്​’​ എ​ന്ന പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ആ​ര്‍.​എ​സ്.​എ​സ്​ നേ​താ​വ്​ വ​ത്സ​ന്‍ തി​ല്ല​​ങ്കേ​രി പങ്കെ​ടു​ത്ത വി​ശ​ദീ​ക​ര​ണ സ​മ്മേ​ള​നം നടക്കുമ്പോൾ കടയടച്ച്‌​ പ്രതിഷേധിച്ച വ്യാപാരികള്‍ക്ക് കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ്. ക​ട​യ​ട​ച്ച്‌​ മ​ത​സ്​​പ​ര്‍​ധ​യു​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നാ​ണ്​​ കേ​സ്. ഇവരെ പോലീസ് സ്​​റ്റേ​ഷ​നി​ല്‍ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ്​ നോ​ട്ടീ​സ്​ കൈ​മാ​റു​ന്ന​ത്.

ഐ.​പി.​സി 153 വ​കു​പ്പ്​ പ്ര​കാ​രം കൊ​ടു​ങ്ങ​ല്ലൂ​ര്‍ പോ​ലീ​സ്​ ചാ​ര്‍​ജ്​ ചെ​യ്​​ത കേ​സി​ല്‍ ജു​ഡീ​ഷ്യ​ല്‍ ഫ​സ്​​റ്റ്​ ക്ലാ​സ്​ മ​ജി​സ്​​ട്രേ​റ്റ്​​ കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​മെ​ന്നും വി​ചാ​ര​ണ​വേ​ള​യി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്നുമാണ് നോ​ട്ടീസില്‍ പറയുന്നത്. ആ​റുപേ​ര്‍​ക്ക്​ ഇ​തി​ന​കം നോ​ട്ടീ​സ്​ ല​ഭി​ച്ചിട്ടുണ്ട്. സംഭവത്തില്‍ ​ഇ​രു​പ​ത്തി​യ​​​​ഞ്ചോ​ളം പേ​ര്‍ പ്ര​തി​യാ​കുമെ​ന്നാ​ണ്​ വിവരം.

വ്യാപാരികള്‍ കൊ​ടു​ങ്ങ​ല്ലൂ​രി​ല്‍ ആണ് ക​ടകള്‍ അ​ട​ച്ച​ത്. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ല്‍ പ്ര​തി​ഷേ​ധ​മു​ള്ള​വ​രാ​ണ്​ ക​ട​യ​ട​ച്ച​ത്. ചി​ല സ്ഥാ​പ​ന​ങ്ങ​ള്‍​ തു​റ​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്​ സം​ഘ​ര്‍​ഷത്തിനിടയാക്കിയിരുന്നു. ജ​ന​ജാ​ഗ്ര​താ​സ​മി​തി​യു​ടെ ആഭിമുഖ്യത്തില്‍ ന​ട​ന്ന പ്ര​ക​ട​ന​ത്തി​​ല്‍ പ​​​ങ്കെ​ടു​ത്ത​വ​ര്‍ ക​ട​ക​ള്‍​ക്ക്​ ക​ല്ലെ​റി​യു​ക​യും ചെ​യ്​​തി​രു​ന്നു. ക​ട​യു​ട​മ​ക​ളെ രാ​ജ്യ​ദ്രോ​ഹി​ക​ള്‍ എ​ന്ന് ചി​ത്രീ​ക​രി​ച്ച്‌​ പോ​സ്​​റ്ററും ഒ​ട്ടി​ച്ചു.

ALSO READ: ലോക്കർ തുറന്നാൽ കുടുങ്ങുമോ? മുൻ മന്ത്രി വി എസ് ശിവകുമാറിനെതിരായ അനധികൃത സ്വത്തുസമ്പാദന കേസില്‍ അന്വേഷണം കടുപ്പിച്ച് വിജിലന്‍സ്

ഇതിനെതിരെ ​കേ​സെ​ടു​ത്ത പോ​ലീ​സ്​ ആ​ര്‍.​എ​സ്.​എ​സ്​ പ്ര​വ​ര്‍​ത്ത​ക​നെ അ​റ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു.​ ര​ണ്ടു​ ദി​വ​സം ക​ഴി​ഞ്ഞാ​ണ്​ ബി.​ജെ.​പി ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ക​ത്തി​ക്ക​ലും ത​ക​ര്‍​ക്ക​ലും ന​ട​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ്​ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ണെ​ങ്കി​ലും പ്ര​തി​കളെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button