Latest NewsNewsOmanGulf

ഈ തക്കാളി അപകടകരമോ? സത്യാവസ്ഥ വെളിപ്പെടുത്തി ഒമാന്‍ കാര്‍ഷിക മന്ത്രാലയം

മസ്‌കറ്റ്•തക്കാളിയിലെ വെളുത്ത മാംസളമായ ഭാഗങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ വിശദീകരണവുമായി ഒമാന്‍ കൃഷി, മത്സ്യബന്ധന മന്ത്രാലയം.

സസ്യത്തില്‍ ഹോർമോണുകൾ ചേർക്കുന്നതിന്റെ ഫലമാണ് വെളുത്ത മാംസളഭായ ഭാഗമെന്നും ഈ തക്കാളി മനുഷ്യ ഉപഭോഗത്തിന് അപകടകരമാണെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജപ്രാചരണം.

അന്തരീക്ഷ താപനിലയിലെ ഏറ്റക്കുറച്ചിലുകളാണ് നിറവ്യത്യാസത്തിനോ വെളുത്ത നിറത്തിനോ കാരണം. കീടനാശിനികളുമായോ ഹോർമോണുകളുമായോ യാതൊരു ബന്ധവുമില്ലാത്ത ഒരു ഫിസിയോളജിക്കൽ പ്രതിഭാസമാണിതെന്നും കൃഷി, മത്സ്യബന്ധന മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ത്.

‘ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഈ തക്കാളി ഭക്ഷ്യയോഗ്യമാണ്, അവയിൽ നിന്ന് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല, മാത്രമല്ല വെളുത്ത ഭാഗങ്ങള്‍ മാത്രം ഒഴിവാക്കിയ ശേഷം അവ കഴിക്കാനും കഴിയും.’

‘ഈ പ്രതിഭാസത്തിന് കുറഞ്ഞത് മൂന്ന് കാരണങ്ങളുണ്ട്, കാലാവസ്ഥാ വ്യതിയാനങ്ങളിലേക്ക് നയിക്കുന്ന താപനില വ്യതിയാനങ്ങൾ, പ്രത്യേകിച്ചും സീസണിന്റെ തുടക്കത്തിൽ പകലും രാത്രിയുമുള്ള താപനിലയിലേ വലിയ ഏറ്റക്കുറച്ചിലുകൾ, പിന്നെ അമിതമായ നൈട്രജന്‍ വല പ്രയോഗം. കൂടാതെ 5 അറകളുള്ള പഴയ തക്കാളിയിലും ഈ പ്രതിഭാസമുണ്ടാകാന്‍ സാധ്യത ഏറെയാണ്‌.’- ഒരു ഉദ്യോഗസ്ഥൻ ഇങ്ങനെ വ്യക്തമാക്കി

കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങള്‍ മാത്രമേ കണക്കി എന്തെങ്കിലും അന്വേഷണമുണ്ടായാൽ മന്ത്രാലയവുമായി ആശയവിനിമയം നടത്തണമെന്നും കൃഷി, മത്സ്യബന്ധന മന്ത്രാലയം എല്ലാവരോടും ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button