തൃശൂര്‍: ലൈംഗികാരോപണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഇനിയും കൂടുതല്‍ പേര്‍ വെളിപ്പെടുത്തലുമായി എത്തുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. മോശമായി പെരുമാറിയെന്നതുള്‍പ്പെടെയുള്ള കന്യാസ്ത്രീയുടെ പുതിയ വെളിപ്പെടുത്തല്‍ ഇതിന്റെ സൂചനയാണ്. തനിക്കുണ്ടായ അനുഭവം തുറന്നുപറയാന്‍ കന്യാസ്ത്രീ തയ്യാറായെന്നുള്ളത് അഭിമാനകരമാണ്. മറ്റു പലരും രംഗത്തെത്താനാണ് സാധ്യത. ഫ്രാങ്കോയ്ക്കെതിരെ മൊഴി നല്‍കിയവര്‍ സമ്മര്‍ദ്ദം നേരിടുകയാണ്. സ്വാധീനശ്രമവും ഭീഷണിയും ഉണ്ടാകുന്നുണ്ട്. കോടതി നടപടികള്‍ വൈകുന്നതില്‍ വിഷമമുണ്ടെങ്കിലും, വീണ്ടുമുയര്‍ന്ന പരാതി അതിനുള്ള അടി കൂടിയാണെന്നും അവർ പറയുകയുണ്ടായി. അതേസമയം കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ നല്കിയ വിടുതല്‍ ഹര്‍ജിയില്‍ കോട്ടയം അഡിഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ഒന്നില്‍ രഹസ്യവാദം തുടങ്ങി.
Post Your Comments