സുപ്രീം കോടതിയുടെ സംവരണ വിധിയിൽ പ്രതിഷേധിച്ച് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ആഹ്വാനം ചെയ്ത ഭാരത ബന്ദ് ഇന്ന്. വിവിധ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ പാർട്ടികൾ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാറിൽ സിപിഐ, ആർജെഡി, ബിഹാർ കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. സിപിഐഎംഎൽ, ഹിന്ദുസ്ഥാനി അവാമി മോർച്ച, ആർഎൽഎസ്പി, വിഐപി എന്നീ പാർട്ടികൾ ചന്ദ്രശേഖർ ആസാദ് പ്രഖ്യാപിച്ച ഹർത്താലിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിൽഭീം ആർമി പ്രഖ്യാപിച്ച ഭാരത് ബന്ദിന് പിന്തുണയുമായി കേരളത്തിൽ ഇന്ന് ഹർത്താലിന് വിവിധ പട്ടികജാതിപട്ടിക വർഗ സംഘടനകളുടെ സംയുക്ത സമിതി ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ.
കൊച്ചിയിൽ ചേർന്ന പട്ടികജാതിപട്ടിക വർഗ്ഗ സംഘടനകളുടെ യോഗത്തിലാണ് ഹര്‍ത്താല്‍ നടത്താന്‍ തീരുമാനമായാത്. കേരള ചേരമർ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി ഐആർ സദാന്ദൻ അധ്യക്ഷത വഹിച്ചു. ഭീംആർമി ചീഫ് സുധ ഇരവിപേരൂർ, കെഡിപി സംസ്ഥാന കമ്മിറ്റ് അംഗം സജി തൊടുപുഴ, എകെസിഎച്ച്എംസ് സംസ്ഥാന പ്രസിഡൻറ് അഡ്വ. ജി രാജു, കെപിഎംഎസ് ജില്ല കമ്മിറ്റിയംഗം ബാബു വൈക്കം തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തു.
Post Your Comments