ഡല്‍ഹി: ഇന്ത്യ അഞ്ച് ട്രില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ സമ്ബദ് വ്യവസ്ഥ എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് അതിവേഗം മുന്നേറുകയാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നഡ്ഡ. ഇന്ത്യ ഇന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാണ്. കേന്ദ്രസര്‍ക്കാരിന്റെ വികസനോന്മുഖമായ പദ്ധതികളും നടപടികളും ഇന്ത്യയെ അതിവേഗം മുന്നോട്ട് നയിക്കുകയാണെന്നും നഡ്ഡ പറഞ്ഞു.
നിലവില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 2.94 ട്രില്ല്യണ്‍ ഡോളറില്‍ എത്തി നില്‍ക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന്‍ കീഴില്‍ തന്നെ ഇന്ത്യ ലക്‌ഷ്യം കൈവരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ദീര്‍ഘവീക്ഷണത്തോടെയുള്ള ബജറ്റുകളും സാമ്പത്തിക നയങ്ങളും ഇന്ത്യയുടെ കുതിപ്പിന് ആക്കം കൂട്ടുകയാണ്. ഇത് എല്ലാ മേഖലകളിലെയും ഇന്ത്യയുടെ പ്രകടന മികവിനെ ത്വരിതപ്പെടുത്തുന്നുവെന്നും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ വ്യക്തമാക്കി.
Post Your Comments