ന്യൂഡല്‍ഹി : 100 കോടി ഹിന്ദുക്കളെ ഭയപ്പെടുത്താന്‍ 15 കോടി മുസ്ലീങ്ങള്‍ മതിയെന്ന പ്രസംഗം നടത്തിയ എഐഎംഐഎം വക്താവ് വാരിസ് പത്താനെതിരെ പ്രതിഷേധം ശക്തമാകുന്നു. മഹാരാഷ്ട്ര , കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് നിരവധി മുസ്ലീം സമുദായാംഗങ്ങള്‍ തന്നെ വാരിസിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഗുജറാത്തില്‍ എന്താണ് സംഭവിച്ചതെന്ന് പത്താന്‍ ഓര്‍മ്മിക്കണമെന്ന് ബിജെപി എംഎല്‍സി ഗിരീഷ് വ്യാസ് പറഞ്ഞു. പത്താനെപ്പോലുള്ളവരെ ബഹിഷ്‌കരിക്കണമെന്ന് ബിജെപി വക്താവ് കൂടിയായ വ്യാസ് മുസ്ലീം സമുദായത്തോട് അഭ്യര്‍ത്ഥിച്ചു.
വാരിസ് പ്രസംഗിച്ച 15 കോടിയില്‍ തങ്ങളില്ല എന്ന് പറഞ്ഞാണ് മുസ്ലീങ്ങളില്‍ പലരും മുന്നോട്ട് വന്നിരിക്കുന്നത് . ഇത്തരം പ്രസ്താവനകള്‍ വാരിസ് പത്താന്റേത് മാത്രമാണെന്നും , അത് മുസ്ലീങ്ങള്‍ പൊതുവായി പറയുന്നതല്ലെന്നുമാണ് പലരും ട്വീറ്റ് ചെയ്യുന്നത്. ഇത്തരം പ്രസംഗങ്ങള്‍ക്ക് തങ്ങള്‍ എതിരാണെന്നും . അത്തരം വിവേകമില്ലാത്ത നേതാക്കളില്‍ നിന്ന് അകന്ന് അവര്‍ക്കെതിരെ രാജ്യദ്രോഹ കേസുകള്‍ ഫയല്‍ ചെയ്യണമെന്നും പലരും ആവശ്യപ്പെടുന്നുണ്ട് .ഇത്തരത്തിലുള്ള നേതാക്കളാണ് തങ്ങളെ രാജ്യദ്രോഹികളായി ചിത്രീകരിക്കാന്‍ കാരണമാകുന്നതെന്നും പലരും ദേശീയ മാദ്ധ്യമങ്ങളോട് പറഞ്ഞു .
ഫെബ്രുവരി 16 ന് കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ നടന്ന പൗരത്വ വിരുദ്ധ റാലിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് പത്താന്‍ വിവാദ പ്രസംഗം നടത്തിയത്. അതേസമയം, തന്റെ പ്രസ്താവന ഹിന്ദു വിരുദ്ധമല്ലെന്ന് പത്താന്‍ പറഞ്ഞു. എന്റെ പ്രസ്താവന വളച്ചൊടിച്ച് എന്നെയും എന്റെ പാര്‍ട്ടിയെയും അപകീര്‍ത്തിപ്പെടുത്താന്‍ ഉപയോഗിക്കുന്നുവെന്ന് പത്താന്‍ പറഞ്ഞു.
https://twitter.com/Troll_Ziddi_2/status/1230545679417823235
Post Your Comments