Latest NewsIndia

100 കോടി ഹിന്ദുക്കള്‍ക്ക് 15 കോടി മുസ്ലീങ്ങള്‍ ; ജനരോഷത്തില്‍ ഭയന്ന് വാരിസ് പത്താന്‍, മാപ്പപേക്ഷയുമായി രംഗത്ത്

തന്റെ പരാമര്‍ശങ്ങള്‍ ആളുകള്‍ക്കിടയിലോ സമുദായങ്ങളിലോ ഏതെങ്കിലും തരത്തിലുള്ള വിയോജിപ്പുണ്ടാക്കാന്‍ ഉദ്ദേശിച്ചതല്ലെന്നാണ് വാരിസിന്റെ വാദം .

മുംബൈ : കൊലവിളി പ്രസംഗത്തെ തുടര്‍ന്ന് ജനരോഷം ശക്തമായതിന്റെ പശ്ചാത്തലത്തില്‍ മാപ്പ് അപേക്ഷയുമായി എഐഎംഐഎം വക്താവ് വാരിസ് പത്താന്‍ . കഴിഞ്ഞ ദിവസമാണ് മാപ്പ് പറഞ്ഞ് വാരിസ് രംഗത്ത് വന്നത് .
തന്നെ ദേശവിരുദ്ധനായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട് . എന്നാല്‍ തന്റെ പരാമര്‍ശങ്ങള്‍ ആളുകള്‍ക്കിടയിലോ സമുദായങ്ങളിലോ ഏതെങ്കിലും തരത്തിലുള്ള വിയോജിപ്പുണ്ടാക്കാന്‍ ഉദ്ദേശിച്ചതല്ലെന്നാണ് വാരിസിന്റെ വാദം .

ഒരു സമുദായത്തിന്റെയും വികാരം വ്രണപ്പെടുത്താന്‍ തനിക്ക് ഉദ്ദേശമില്ലായിരുന്നു . തന്റെ പരാമര്‍ശങ്ങള്‍ ‘ഹിന്ദു വിരുദ്ധമല്ല’, താന്‍ ഈ പ്രസ്താവന പിന്‍വലിക്കുന്നു,” പത്താന്‍ മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.തന്റെ വാക്കുകള്‍ മാദ്ധ്യമങ്ങളടക്കം വളച്ചൊടിക്കുകയാണെന്നും പത്താന്‍ അവകാശപ്പെട്ടു. എന്നിരുന്നാലും, ആരെയെങ്കിലും തന്റെ വാക്കുകള്‍ വേദനിപ്പിച്ചാല്‍ വാക്കുകള്‍ തിരിച്ചെടുക്കുകയും അതിന് ക്ഷമ ചോദിക്കുകയും ചെയ്യുന്നു, ” പത്താന്‍ പറഞ്ഞു.

നടുറോഡിൽ അന്യസംസ്ഥാന തൊഴിലാളിയെ കരണത്തടിച്ച് ഓട്ടോ ഡ്രൈവറുടെ അതിക്രമം, പ്രതിഷേധം ശക്തം

100 കോടി ഹിന്ദുക്കളെ ഭയപ്പെടുത്താന്‍ 15 കോടി മുസ്ലീങ്ങള്‍ മതിയെന്ന കൊലവിളി പ്രസംഗം നടത്തിയ വാരിസ് പത്താനെതിരെ മുസ്ലീങ്ങള്‍ തന്നെ രംഗത്തെത്തിയിരുന്നു . വാരിസ് പറഞ്ഞ 15 കോടിയില്‍ തങ്ങളിലെന്നായിരുന്നു പലരുടെയും പ്രതികരണം . സാമുദായിക കലാപമാണ് വാരിസിന്റെ ലക്ഷ്യമെന്ന് ആരോപണവുമുയര്‍ന്നിരുന്നു . എന്നാൽ ജനരോഷം ഭയന്നാണ് വാരിസ് പത്താന്റെ ചുവടുമാറ്റം എന്നാണ് സൂചന.

shortlink

Related Articles

Post Your Comments


Back to top button