
ന്യൂഡല്‍ഹി: രാജ്യത്തെ ഭിന്നിപ്പിയ്ക്കാനുള്ള ശ്രമവുമായി മുസ്ലിം പുരോഹിതന്‍.
ഗുലാം-ഇ-റാസ എന്ന മുസ്ലിം പുരോഹിതനാണ് രാജ്യത്ത് കലാപം സൃഷ്ടിയ്ക്കാനായി മതവിദ്വേഷ പ്രസംഗം നടത്തിയത്. അടുത്ത 30 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ മുസ്ലീം ജനസംഖ്യ 60 കോടിയിലെത്തുമെന്ന് റാസ പറഞ്ഞു. ഇതിനു പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെയും നടത്തിയ റാസയുടെ പരാമര്‍ശങ്ങള്‍ വിവാദമായിരിക്കുകയാണ്.
ഇന്ന് മുസ്ലീം രഹിത ഇന്ത്യയെ സ്വപ്നം കാണുന്നവരുടെ മക്കള്‍ 30 വര്‍ഷത്തിനു ശേഷം കാണാന്‍ പോകുന്നത് ഇസ്ലാമിക സുല്‍ത്താന്‍ ഭരണമാകുമെന്നും രാജ്യമെങ്ങും ഈ ഭരണത്തിന്റെ പതാകകള്‍ അലയടിക്കുമെന്നും റാസ പറഞ്ഞു. ഗുലാം-ഇ-റാസ എന്ന യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച ഒരു വീഡിയോയിലാണ് മുഫ്തി ഷഹരിയാര്‍ റാസ ഞെട്ടിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തിയിരിക്കുന്നത്.
മറ്റ് നേതാക്കളുടെ മരണത്തേക്കാള്‍ മോശപ്പെട്ട രീതിയിലായിരിക്കും മോദിയും അമിത് ഷായും മരിക്കുകയെന്ന് റാസ പറഞ്ഞിരുന്നു. വരുന്ന മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ തന്നെ ഇത് സംഭവിച്ചേക്കാമെന്നും റാസ പറയുന്നു.
Post Your Comments