കൊച്ചി: ജോലിക്ക് പോകുന്ന പെണ്‍കുട്ടികളെ ആക്ഷേപിച്ച ഉസ്താദിന്റെ വിവിദ പ്രസംഗത്തിനെതിരെ കെ.എസ്.യു മലപ്പുറം മുന്‍ ജില്ലാ കമ്മിറ്റിയംഗവും ആക്ടിവിസ്റ്റുമായ ജസ്ല മാടശേരി രംഗത്തെത്തിയിരുന്നു. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ പ്രാസംഗികനെതിരെ ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ജസ്ല രൂക്ഷമായി പ്രതികരിച്ചത്. എന്നാല്‍ ഇപ്പോള്‍ ജസ്ലക്ക് എതിരെ സൈബര്‍ ആക്രമണം ശക്തമാവുകയാണ്. സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപവും അശ്ലീലവര്‍ഷവുമാണ് ജസ്ലക്ക്.
വെറും ആളാവാന്‍ വേണ്ടി മാത്രമാണ് ജസ്ല ലൈവിലെത്തിയെന്നും, ഇസ്ലാമിനെക്കുറിച്ച് നിനക്ക് എന്ത് അറിയാമെന്നും ചിലര്‍ ചോദിക്കുന്നു.
വായില്‍ തോന്നിയത് വിളിച്ചു പറയുന്ന ഇത്തരം ഉസ്താദുമാരുടെ കരണം അടിച്ച് പൊട്ടിക്കണമെന്നും ജസ്ല മുജാഹിദ് ബാലുശേരിക്ക് മറുപടിയായി ലൈവില്‍ പറഞ്ഞിരുന്നു. ഇതാണ് ചിലരെ പ്രകോപിപ്പിച്ചത്. സ്ത്രീകള്‍ ജോലിക്കു പോകുന്നത് നല്ലതല്ലെന്നും ജോലിക്കുപോകുന്ന പെണ്‍കുട്ടികള്‍ പരപുരുഷ ബന്ധത്തില്‍ ഏര്‍പ്പെടുമെന്നും ധ്വനിപ്പിക്കുന്ന തരത്തിലുളള മുജാഹിദ് ബാലുശേരിയുടെ പ്രസംഗത്തിനെതിരെയായിരുന്നു ജസ്ല മാടശേരിയുടെ രോഷം.
വായില്‍ തോന്നിയത് വിളിച്ചു പറയുന്ന ഇത്തരം ഉസ്താദുമാരുടെ കരണം അടിച്ച് പൊട്ടിക്കണമെന്ന് ജസ്ല ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തുന്നത് എന്ത് അര്‍ഥത്തിലാണെന്നും ഇത്തരം ഉസ്താദുമാര്‍ പ്രസംഗിക്കുന്ന വേദിയില്‍ ചീമുട്ട എറിയണമെന്നും ജസ്ല പറയുന്നു. പൈസയ്ക്ക് വേണ്ടി മതത്തെ വില്‍ക്കുന്ന ഇത്തരക്കാര്‍ക്ക് ഇത്തരം വിഷയങ്ങളില്‍ കാര്യമായ അറിവില്ലെന്നും ജസ്ല പറയുന്നു. ഇസ്ലാമിന്റെ ചരിത്രം മുജാഹിദ് ബാലുശേരി പരിശോധിക്കുന്നതും പഠിക്കുന്നതും നല്ലതായിരിക്കുമെന്നും ജസ്ല മാടശേരി പറയുന്നു. ഇസ്ലാം മതത്തെ കുറിച്ച് പഠിച്ചാല്‍ മുജാഹിദ് ബാലുശ്ശേരി ഇത്തരത്തില്‍ പ്രതികരിക്കില്ലെന്നും ജസ്ല പറയുന്നു. സ്ത്രീയെന്നാല്‍ ചോറും പേറും മാത്രം ലക്ഷ്യം വച്ച് വീട്ടില്‍ കഴിയേണ്ട വ്യക്തിയല്ലെന്നും ജസ്ല പറയുന്നു.
ഉസ്താദിന്റെ ഭാര്യ ജോലിക്കു പോകുന്നുണ്ടെങ്കില്‍ അവരെ സംശയിക്കുന്നത് കൊണ്ടാകാം ഇത്തരം തെറ്റിധാരണ. നാട്ടിലെ പെണ്‍കുട്ടികള്‍ നിങ്ങളുടെ പ്രസംഗം കേട്ട് മിണ്ടാതിരിക്കുമെന്ന് തോന്നുന്നുണ്ടെങ്കില്‍ അത് തെറ്റിധാരണയാണയാണെന്നും ജസ്ല പറയുന്നു.
Post Your Comments