Latest NewsIndiaNews

പതിനാലുകാരിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗത്തിനിരയാക്കി

രാജസ്ഥാന്‍: പതിനാല് വയസ്സുകാരിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗത്തിനിരയാക്കി. രാജസ്ഥാനിലെ ബുന്ദി ജില്ലയിലെ ഹിന്ദോളിയിലാണ് സംഭവം. അശോക് കുമാവത്ത് എന്ന വ്യക്തിയാണ് തന്റെ മകളെ പീഡനത്തിനിരയാക്കിയെതന്ന് പെണ്‍കുട്ടിയുടെ കുടുംബം വെളിപ്പെടുത്തിയതായി പൊലീസ് വ്യക്തമാക്കി. പീഡനത്തിനിരയായ പെണ്‍കുട്ടി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. പോക്‌സോ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

പലതവണ പെണ്‍കുട്ടിയെ ഇയാള് പീഡനത്തിന് ഇരയാക്കിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പെണ്‍കുട്ടി സംഭവത്തെക്കുറിച്ച് വീട്ടുകാരെ അറിയിച്ചത്,” മീന പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കി. സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ ഇളയ സഹോദരനെ കൊന്നുകളയുമെന്ന് പെണ്‍കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥനായ ബ്രജ്‌മോഹന്‍ മീന പറഞ്ഞു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതായും പ്രതിക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button