തിരുവനന്തപുരം: തിരയിൽപ്പെട്ട് പതിനാലുകാരി മരിച്ചു. വർക്കല വെൺകുളം സ്വദേശിനി ശ്രേയ (14) ആണ് മരിച്ചത്. ശ്രേയയുടേത് ആത്മഹത്യാ ശ്രമമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ശ്രേയയ്ക്കൊപ്പം മറ്റൊരു വിദ്യാർത്ഥിയും ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.
ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം നടന്നത്. മൊബെെൽ ഫോൺ നൽകാത്തതിനെ തുടർന്ന് പെൺകുട്ടി വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങി പോയതായി പൊലീസ് പറഞ്ഞു. രണ്ട് കുട്ടികൾ കടലിലേക്ക് നടന്ന് പോകുന്നതാണ് നാട്ടുകാർ ആദ്യം കണ്ടത്.
തുടർന്ന് ഇവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കുട്ടികൾ കടലിൽപ്പെട്ട് പോകുകയായിരുന്നു. പിന്നീടാണ് 14കാരിയുടെ മൃതദേഹം കരയ്‌ക്കടിഞ്ഞത്. ശ്രേയയുടെ ഒപ്പം ഉണ്ടായിരുന്ന കുട്ടിയുടെ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടില്ല.
Post Your Comments