Latest NewsIndia

ഇരട്ട പൗരത്വം : സോണിയാ ഗാന്ധിയുടെയും മകന്റെയും ഇന്ത്യന്‍ പൗരത്വം വൈകാതെ നഷ്ടമാകുമെന്ന് സുബ്രഹ്മണ്യം സ്വാമി

പൗരത്വ നിയമവുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തുന്ന ഇടതു പാര്‍ട്ടികളെയും കോണ്‍ഗ്രസ് നേതാക്കളെയും സംവാദത്തിന് സ്വാമി വെല്ലുവിളിച്ചു

ഹൈദരാബാദ് . കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും പൗരത്വം വൈകാതെ നഷ്ടമാകുമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. ഇന്ത്യന്‍ പൗരനായിരിക്കെ മറ്റേതെങ്കിലും രാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചാല്‍ ഇന്ത്യയിലെ പൗരത്വം നഷ്ടമാകും. ഇംഗ്ലണ്ടില്‍ ബിസിനസ് തുടങ്ങുന്നതിനായി രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരത്വം സ്വന്തമാക്കിയിരുന്നുവെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.

ആഭ്യന്തരമന്ത്രി അമിത് ഷായുടെ ടേബിളില്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയ ഫയലുണ്ടെന്നും അദേഹം പറഞ്ഞു. എന്നാൽ പൗരത്വം നഷ്ടപ്പെട്ടാലും, അച്ഛന്‍ രാജീവ് ഗാന്ധി ഇന്ത്യക്കാരനായതു കൊണ്ട് രാഹുല്‍ ഗാന്ധിക്ക് വീണ്ടും പൗരത്വത്തിന് അപേക്ഷിക്കാമെന്നും സ്വാമി വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ എബിവിപി സംഘടിപ്പിച്ച പരിപാടിയിലാണ് സ്വാമി ഇക്കാര്യം പറഞ്ഞത്.

ഉറങ്ങാൻ സൗകര്യമുണ്ടെന്ന് പറഞ്ഞ് ലക്ഷ്വറി ബസിന് മുകളില്‍ വെച്ച്‌ തന്നെ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് ബലാത്സംഗം ചെയ്‌തെന്ന് യുവതി

പൗരത്വ നിയമവുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തുന്ന ഇടതു പാര്‍ട്ടികളെയും കോണ്‍ഗ്രസ് നേതാക്കളെയും സംവാദത്തിന് സ്വാമി വെല്ലുവിളിച്ചു. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച്‌ ശരിയായി മനസിലാക്കാത്തവരാണ് പ്രതിഷേധവുമായി രംഗത്തെത്തുന്നതെന്ന് സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button