നെടുമങ്ങാട്: തിരുവനന്തപുരം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയുടെ നേതൃത്വത്തില്‍ നെടുമങ്ങാട് താലൂക്കില്‍ നടത്തിയ വാഹനപരിശോധനയില്‍ ഖജനാവില്‍ എത്തിയത് ലക്ഷങ്ങള്‍. പരിശോധനയില്‍ പിടിക്കപ്പെട്ടത് 365 വാഹനങ്ങള്‍ ആണ്. ഈ വാഹനങ്ങളില്‍ നിന്നായി നാലരലക്ഷം രൂപ പിഴയും ഈടാക്കി. സ്‌കൂള്‍വാഹനങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന നടന്നത്.
ലൈസന്‍സില്ലാതെ വാഹനമോടിച്ച ഡ്രൈവര്‍ക്കെതിരെയും സുരക്ഷാ മാനദണ്ഡമില്ലാതെ കുട്ടികളെ കൊണ്ടുവന്ന ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കെതിരേയും അധികൃതര്‍ നടപടിയെടുത്തു. അമിതഭാരം കയറ്റിയതും നികുതി ഒടുക്കാത്തതുമായ 18 വാഹനങ്ങള്‍ കണ്ടെത്തി. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ച 15 പേര്‍ക്കെതിരേയും ഹെല്‍മെറ്റ് ധരിക്കാത്ത 96 പേര്‍ക്കെതിരേയും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഓടിച്ച ഏഴ് വാഹനങ്ങളുടെ ഉടമകള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഇന്‍ഷുറന്‍സ് ഇല്ലാത്ത 18 വാഹനങ്ങള്‍ക്കും സീറ്റ്‌ബെല്‍റ്റ് ധരിക്കാത്ത 24 ഡ്രൈവര്‍മാര്‍ക്കും പിഴചുമത്തി.
എല്ലാമാസവും കര്‍ശന ട്രാഫിക് പരിശോധനയുണ്ടാകുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ. കെ ബിജുമോന്‍ പറഞ്ഞു.
Post Your Comments