Latest NewsNewsOman

ഒമാനില്‍ കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം

മസ്കറ്റ്: ഒമാനില്‍ കൂടുതൽ തൊഴിൽ തസ്തികളിലേക്കു സ്വദേശിവത്കരണം നടപ്പിലാക്കാൻ ശൂറാ കൗൺസിലിന്റെ ശുപാർശ. ലാബ് ടെക്നീഷ്യന്‍, ഫിസിയോതെറാപ്പി ടെക്നീഷ്യന്‍, നഴ്‍സിങ് ജോലികള്‍, ഫാര്‍മസി ജോലികള്‍, എക്സ്‍റേ ടെക്നീഷ്യന്‍, സൂപ്പര്‍വൈസര്‍, ഹെല്‍ത്ത് ഒബ്‍സര്‍വര്‍ തുടങ്ങിയ തസ്തികളിൽ സ്വദേശിവത്ക്കരണം നടത്താനാണ് നിർദേശം. വിഷയം മന്ത്രിസഭയുടെ പരിഗണനയിലാണെന്നും അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും ശൂറാ കൗൺസിൽ വ്യക്തമാക്കി. ഈ വിഭാഗങ്ങളിൽ ധാരാളം സ്വദേശികൾ തൊഴിൽരഹിതരായി രാജ്യത്തുണ്ടെന്നാണ് കൗൺസിലിന് ലഭിച്ചിരിക്കുന്ന റിപ്പോർട്ടുകൾ. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button