ബെംഗളൂരു : ഗ്രൂപ്പുഘട്ടത്തിലെ അവസാന സൂപ്പർ പോരിൽ, നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ് സിയെ സമനിലയിൽ തളച്ച് എടികെ. ഇരുടീമുകളും രണ്ടു ഗോൾ വീതം സ്വന്തമാക്കി. ആദ്യ പകുതിയിൽ ഡിമാസ്(18), കെവാൻ(35)എന്നിവരുടെ ഗോളിലൂടെ ബെംഗളൂരു മുന്നിലെത്തിയിരുന്നു.
.@ATKFC fight back from 2⃣ goals down to nick a point against @bengalurufc! #BFCATK #HeroISL #LetsFootball pic.twitter.com/Iw8HpXMLxm
— Indian Super League (@IndSuperLeague) February 22, 2020
രണ്ടാം പകുതിയിലേക്ക് കടന്ന് ജയം ബെംഗളൂരു നേടുമെന്നിരിക്കെ, അപ്രതീക്ഷിതമായി എടികെ ഒപ്പത്തിനൊപ്പം എത്തുകയായിരുന്നു. ഗാർസിയ(86),മൈക്കൾ(90) എന്നിവർ നേടിയ ഗോളിലൂടെയാണ് ബെംഗളൂരുവിനെ സമനിലയിൽ തളച്ചത്.
The final four ?#HeroISL #LetsFootball pic.twitter.com/i1aNy2pcRI
— Indian Super League (@IndSuperLeague) February 22, 2020
നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ച ടീമുകൾ ഈ മത്സരത്തിന് ശേഷം 34 പോയിന്റുമായി എടികെ രണ്ടാം സ്ഥാനത്തും 30പോയിന്റുമായി മൂന്നാം സ്ഥാനത്തും തുടരുന്നു. 39പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള ഗോവ നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ നിർണായക മത്സരത്തിലെ ജയത്തോടെ മുംബൈയെ പിന്തള്ളി മുൻ ചാമ്പ്യന്മാരായ ചെന്നൈ നാലാം സ്ഥാനം സ്വന്തമാക്കിയിരുന്നു.
മുംബൈയെ ഒരു ഗോളിന് തകർത്ത് പ്ലേ ഓഫിലെത്തിയത്. കാണികളിൽ ഏറെ ആകാംഷ ജനിപ്പിച്ച ആവേശപ്പോരിൽ 83ആം മിനിറ്റിൽ ലൂസിയാന്റെ കാലുകളിൽ നിന്ന് പിറന്ന വിജയ ഗോളിലൂടെയാണ് ചെന്നൈ വിജയം സ്വന്തമാക്കിയത്. 17മത്സരങ്ങളിൽ 28പോയിന്റുമായാണ് ചെന്നൈ ആദ്യ നാലിൽ എത്തിയത്. അവസാന മത്സരത്തിൽ വീറും, വാശിയും നിറഞ്ഞ പോരാട്ടം കാഴ്ച്ചവെച്ചിട്ടും നാലാം സ്ഥാനം നഷപെടുത്തിയതിന്റെ നിരാശയിലാണ് മുംബൈ ഈ സീസണിൽ നിന്നും മടങ്ങുന്നത്, 54-ാം മിനുറ്റില്‍ സൗരവ് ദാസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതും മുംബൈക്ക് തിരിച്ചടിയായി. ചെന്നൈയ്ക്ക് ഇനിയും ഒരു മത്സരം ബാക്കിയുണ്ട്. 25നു നോർത്ത് ഈസ്റ്റ് യൂണൈറ്റഡുമായി ഏറ്റുമുട്ടും.
Post Your Comments