ന്യൂഡല്‍ഹി: നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു സഭാ നടപടികള്‍ തടസപ്പെടുത്തുന്ന രാജ്യസഭാംഗങ്ങള്‍ എം.പിമാര്‍ ഇനി ജാഗ്രത പാലിക്കണം. നടുത്തളത്തില്‍ പ്രതിഷേധിക്കുന്നവരെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യാനും വോട്ടവകാശം ഇല്ലാതാക്കാനും ചട്ടം പരിഷ്‌കരിക്കണമെന്നു രാജ്യസഭാ പാനല്‍ നിര്‍ദേശിച്ചു. പ്രധാനപ്പെട്ട പല ചർച്ചകളും ഇത്തരം നടുത്തളത്തിലെ പ്രതിഷേധം മൂലം നിർത്തിവെക്കേണ്ടി വന്നിട്ടുണ്ട്.
കര്‍ണാടകയില്‍ ലിംഗായത്ത് മഠാധിപതിയായി മുസ്ലിം സമുദായാംഗം
ആവശ്യത്തിനും അനാവശ്യത്തിനും പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തിന് കനത്ത തിരിച്ചടിയാണ് പുതിയ തീരുമാനം.രാജ്യസഭാ മുന്‍ സെക്രട്ടറി ജനറല്‍ വി.കെ. അഗ്‌നിഹോത്രി, മുന്‍ നിയമമന്ത്രാലയം അഡീഷണല്‍ സെക്രട്ടറി ദിനേഷ് ഭരദ്വാജ് എന്നിവരടങ്ങിയ രണ്ടംഗ സമിതിയാണ് ഇന്നലെ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിനു ശിപാര്‍ശ സമര്‍പ്പിച്ചത്.
Post Your Comments