തിരുവനന്തപുരം: ഭരണഘടന വലിയ വെല്ലുവിളി നേരിടുന്ന വർത്തമാനകാലത്ത്, പാർലമെന്റിലെ മുഴങ്ങുന്ന നേരിന്റെ ശബ്ദമാകാൻ താനുണ്ടെന്ന ആഹ്വാനവുമായി സിപിഎം രാജ്യസഭാ സ്ഥാനാർഥി എ എ റഹീം. പാർലമെന്റും അക്ഷരാർത്ഥത്തിൽ സമര കേന്ദ്രമാകുന്ന കാലമാണിതെന്നും, ഇടതുപക്ഷത്തെ പ്രതിനിധീകരിക്കുന്ന നിലവിലെ പാർലമെന്റ് അംഗങ്ങൾ ഈ ചരിത്ര ദൗത്യം ഏറ്റവും സ്ത്യുത്യർഹമായി നിർവഹിക്കുന്നത് രാജ്യം കാണുകയാണെന്നും തന്റെ ഫേസ്ബുക് കുറിപ്പിൽ എ എ റഹീം പറഞ്ഞു.
‘കേന്ദ്ര സർക്കാരിന്റെ യുവജന വിരുദ്ധ നയങ്ങൾക്ക് എതിരെ രാജ്യത്ത് ഡിവൈഎഫ്ഐ തുടരുന്ന പ്രക്ഷോഭങ്ങൾക്ക് കരുത്തുപകരാനും ഈ അവസരം കൂടുതൽ പ്രയോജനപ്പെടുത്താൻ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ’, റഹീം ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പിന്റെ പൂർണ്ണരൂപം:
പ്രിയപ്പവട്ടവരെ,
രാജ്യസഭയിലേക്ക് എന്റെ പാർട്ടി എന്നെ തീരുമാനിച്ചിരിക്കുകയാണ്.
നമ്മുടെ രാജ്യത്തിന്റെ ഭരണഘടന തന്നെ വലിയ വെല്ലുവിളി നേരിടുന്ന വർത്തമാനകാലത്ത് പാർലമെന്റിനുള്ളിൽ മുഴങ്ങുന്ന നേരിന്റെ ശബ്ദത്തിന് വലിയ പ്രാധാന്യമുണ്ട്.
പാർലമെന്റും അക്ഷരാർത്ഥത്തിൽ സമര കേന്ദ്രമാകുന്ന കാലമാണിത്.ഇടതുപക്ഷത്തെ പ്രതിനിധീകരിക്കുന്ന നിലവിലെ പാർലമെന്റ് അംഗങ്ങൾ ഈ ചരിത്ര ദൗത്യം ഏറ്റവും സ്ത്യുത്യർഹമായി നിർവഹിക്കുന്നത് രാജ്യം കാണുകയാണ്. ആ പ്രിയപ്പെട്ട സഖാക്കൾക്കൊപ്പം എന്റെ ചുമതല കാര്യക്ഷമമായി നിർവഹിക്കാൻ എന്റെ കഴിവിന്റെ പരമാവധി ഞാൻ ശ്രമിക്കും എന്ന് ഏവർക്കും ഞാൻ ഉറപ്പ് നൽകുന്നു.
കേന്ദ്ര സർക്കാരിന്റെ യുവജന വിരുദ്ധ നയങ്ങൾക്ക് എതിരെ രാജ്യത്ത് ഡിവൈഎഫ്ഐ തുടരുന്ന പ്രക്ഷോഭങ്ങൾക്ക് കരുത്തുപകരാനും ഈ അവസരം കൂടുതൽ പ്രയോജനപ്പെടുത്താൻ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ . പാർട്ടി ഔദ്യോകികമായി രാജ്യസഭാ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത് മുതൽ ഈ നിമിഷം വരെയും നേരിട്ടും ഫോണിലും സാമൂഹ്യ മാധ്യമങ്ങളിലൂടെയും നിരവധി സുഹൃത്തുക്കളും,എന്റെ പ്രിയപ്പെട്ട സഖാക്കളും,വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ പ്രവർത്തകരും,നേതാക്കളും, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഉൾപ്പെടെ ഒരുപാട് പേർ ആശംസയും അഭിനന്ദനവും അറിയിച്ചിട്ടുണ്ട്. എല്ലാവരോടും ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.
Post Your Comments