Latest NewsNewsIndia

രാജ്യസഭ എംപി കോവിഡ് ബാധിച്ച് മരിച്ചു

പ്രശസ്തനായ ശില്‍പിയുമായിരുന്നു രഘുനാഥ് മോഹപാത്ര

ന്യൂഡല്‍ഹി: ഒഡീഷയില്‍ നിന്നുള്ള രാജ്യസഭ എംപി രഘുനാഥ് മോഹപാത്ര കോവിഡ് ബാധിച്ച് മരിച്ചു. 78 വയസായിരുന്നു. ഒരാഴ്ചയായി അദ്ദേഹം ഒഡീഷയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്നു.

Also Read: ഡിആര്‍ഡിഒയുടെ കോവിഡ് മരുന്ന് വിതരണത്തിന് ഒരുങ്ങുന്നു; തീയതി പ്രഖ്യാപിച്ച് ഡിആര്‍ഡിഒ മേധാവി

ബിജെപിയുടെ രാജ്യസഭാംഗമായിരുന്ന രഘുനാഥ് മോഹപാത്രയെ 2013ല്‍ രാജ്യം പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. 1976ല്‍ പദ്മശ്രീയും 2001ല്‍ പദ്മഭൂഷണ്‍ ബഹുമതിയും നേടി. രാജ്യസഭാംഗമായിരുന്ന രഘുനാഥ് മോഹപാത്ര പ്രശസ്തനായ ശില്‍പിയുമായിരുന്നു.

രഘുനാഥ് മോഹപാത്രയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. കലാ സാംസ്‌കാരിക രംഗത്ത് രഘുനാഥ് മോഹപാത്ര നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതാണെന്നെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button