ന്യൂഡൽഹി: ഇന്ന് ലോകത്തിനെ മുഴുവന്‍ ബാധിച്ചിരിക്കുന്ന വിഘടനവാദത്തിനും പാരിസ്ഥിതിക വിരുദ്ധമായ ജീവിത ശൈലിക്കും ഉത്തരം നല്‍കാന്‍ ഇന്ത്യക്കുമാത്രമേ കഴിയുകയുള്ളുവെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ഭാഗവത്. ദേശിയത എന്ന വാക്കിനെ നിരവധി പേര്‍ വ്യാഖ്യാനിച്ച് ഫാസിസമെന്നും നാസിസമെന്നും വിളിച്ചുതുടങ്ങിയതായി അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ നടക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രശ്‌നങ്ങളെ ചൂണ്ടിക്കാട്ടി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയത ലോകത്ത് പലയിടത്തും പലതാണെന്നും ഭാഗവത് ചൂണ്ടിക്കാട്ടി. ഹിന്ദുത്വ ദേശീയത മുസ്ലീം മതവിഭാഗത്തെ നശിപ്പിക്കാനാണെന്നരീതിയിലാണ് പൗരത്വ വിഷയത്തെ പലരും വ്യാപകമായി പ്രചരിപ്പിക്കുന്നതെന്നും ഭാഗവത് സൂചിപ്പിച്ചു. ഇന്ത്യയിലാണ് എല്ലാത്തിനേയും ഉള്‍ക്കൊള്ളുന്ന സമഗ്രചിന്തയുള്ളത്. തന്റേത് മാത്രമാണ് ശരി മറ്റെല്ലാം തെറ്റാണെന്ന ചിന്തയാണ് ഇന്ന് ലോകത്തെ എല്ലാ പ്രശ്‌നങ്ങളുടേയും അടിസ്ഥാനമെന്നും ഭാഗവത് പറഞ്ഞു.
‘ലോകം ഇന്ന് ഇന്ത്യക്കായി കാത്തിരിക്കുന്നു. അതിനാല്‍ത്തന്നെ ഇന്ത്യ മഹത്തായ രാജ്യമായി മാറുകയാണ്’ . ഇന്ന് പലരാജ്യങ്ങള്‍ക്കും അവരുടെ ഭാഷ, മതം, സാമ്പത്തിക സംവിധാനം എന്നിവയുമായി പൊരുത്തപ്പെടാത്തവരെ അംഗീകരിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. നിങ്ങള്‍ അവരുടെ അതിഥിയായിരിക്കാം, അവിടത്തെ ന്യൂനപക്ഷം എന്നും ന്യൂനപക്ഷമായിരിക്കും. പലപ്പോഴും ശ്ത്രുവായിപ്പോലും മുദ്രകുത്തപ്പെടും. എന്നാലൊരിക്കലും അവിടത്തെ പൗരന്മാരായി അംഗീകരിക്കില്ല. രാജ്യങ്ങളുടെ പേരുകള്‍ പ്രത്യേകം പരാമര്‍ശിക്കാതെ ഭാഗവത് പറഞ്ഞു.
ഭാരതമൊട്ടാകെ ജാതി,മത, ഭാഷാ വ്യത്യാസമില്ലാതെ വന്നവരെയെല്ലാം ഒരേ ചരടിലെ മുത്തുപോലെ കോര്‍ത്തിണക്കി. അത് ലോകമേ തറവാട് എന്ന അടിസ്ഥാനചിന്ത ജീവിതത്തിന്റെ ഭാഗമായതുകൊണ്ടുമാത്രമാണെന്നും ഭാഗവത് ചൂണ്ടിക്കാട്ടി.
ഹജ്ജ് കര്‍മത്തിന് ഇന്ത്യയില്‍ നിന്നും പോയ ഒരു വ്യക്തിയെ സൗദി മതനിന്ദകുറ്റത്തിന് ജയിലിട്ടത് അദ്ദേഹം സൂചിപ്പിച്ചു. സുഷ്മാ സ്വരാജ് വിദേശകാര്യമന്ത്രിയായിരിക്കെയാണ് സംഭവം. മോചിപ്പിച്ച ശേഷം അദ്ദേഹം വന്നപ്പോള്‍ പറഞ്ഞത് ഇന്ത്യയില്‍ നിന്ന് പോകുന്നവരൊക്കെ ഹിന്ദുവെന്നാണ് അവിടെ കണക്കാക്കുന്നത്. അദ്ദേഹം കഴുത്തില്‍ ഒരു മാലയും ലോക്കറ്റും ധരിച്ച് ഹജ്ജ് സ്ഥലത്തെത്തിയത് വലിയ കുറ്റമായി കണക്കാക്കി. മതങ്ങളുടെ സ്വഭാവം മനസ്സിലാക്കാന്‍ സമീപകാലത്തെ ഈ സംഭവം നല്ല ഉദാഹരണമാണെന്നും ഭാഗവത് പറഞ്ഞു.
Post Your Comments