ലക്‌നൗ: രണ്ടിടങ്ങളിലായി വന്‍ സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തിയതായി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. ഉത്തര്‍പ്രദേശില്‍ സോണ്‍പഹാദി, ഹാര്‍ഡി എന്നീ സ്ഥലങ്ങളിലാണ് സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും ഉത്തര്‍പ്രദേശ് ജിയോളജി ആന്‍ഡ് മൈനിങ് ഡയറക്ടറേറ്റും ചേര്‍ന്നാണ് നിക്ഷേപം കണ്ടെത്തിയത്. സോണ്‍പഹാദിയില്‍ 2700 ദശലക്ഷം ടണ്‍ സ്വര്‍ണ നിക്ഷേപമുണ്ടെന്ന് കണക്കാക്കുന്നു. ഹാര്‍ഡിയില്‍ 650 ദശലക്ഷം ടണ്‍ സ്വര്‍ണ നിക്ഷേപമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഖനനത്തിനായി ഈ നിക്ഷേപങ്ങള്‍ സര്‍വേ പൂര്‍ത്തിയായ ശേഷം പാട്ടത്തിന് കൊടുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നാണ് സൂചന.
Post Your Comments