ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സ്വാഗതം ചെയ്യാനായി നമസ്തേ ട്രംപിനൊരുങ്ങി ഇന്ത്യ… ഹൗഡി മോദിയ്ക്ക് സമാനമായ പരിപാടിയായിരിക്കും നമസ്തേ ട്രംപ് എന്ന് വിലയിരുത്തല്‍. ഇതിനായി ഇന്ത്യ വിപുലമായ ക്രമീകരണങ്ങളൊരുക്കി കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദിയ്ക്ക് സമാനമായ പരിപാടിയായിരിക്കും നമസ്തേ ട്രംപ് പരിപാടിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യ വക്താവ് രവിഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.
read also : ഗുജറാത്തിൽ ‘ഹൗഡി മോദി’ മാതൃകയാക്കാൻ ഡോണൾഡ് ട്രംപ്
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം ആഗോള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുമെന്നും രവിഷ് കുമാര്‍ വ്യക്തമാക്കി.
നരേന്ദ്ര മോദിയോടൊപ്പം ട്രംപ് പങ്കെടുക്കുന്ന റോഡ് ഷോയില്‍ നിരവധി പേര് പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഈ മാസം 24 നാണ് ട്രംപ് ഇന്ത്യയിലെത്തുന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ട്രംപ് ഇന്ത്യയിലെത്തുന്നത്. ഇന്ത്യയിലെ ആദ്യ പൈതൃക നഗരമായ അഹമ്മദാബാദിലാണ് ആദ്യ ദിവസം ട്രംപ് സന്ദര്‍ശനം നടത്തുന്നത്. തുടര്‍ന്ന് ഡല്‍ഹിയിലെത്തുന്ന അദ്ദേഹം ഔദ്യോഗിക സ്വീകരണങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രിയുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.
Post Your Comments