തിരുവനന്തപുരം : ടിക്ക് ടോക്ക് പ്രണയം തലയ്ക്ക് പിടിച്ചപ്പോള്‍ മൂന്ന് മക്കളുള്ള 36കാരിയായ വീട്ടമ്മ കാമുകനൊപ്പം നാടുവിട്ട് ഉല്ലാസയാത്രയ്ക്ക് നടത്തിയത് ബംഗ്ലാദേശിലേയ്ക്ക് … ഒടുവില്‍ പൊലീസിന്റെ പിടിയിലായി തിരിച്ച് നാട്ടിലേയ്ക്ക്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, വിതുര തൊലിക്കോട് സ്വദേശിയായ 36കാരി, ഈരാറ്റുപേട്ട സ്വദേശിയായ യുവാവുമായി ടിക് ടോക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലെത്തുകയായിരുന്നു.. പ്രണയം മൂത്തപ്പോള്‍ നാട് വിട്ടു പോയ ഇരുവരെയും ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്നും ആണ് പോലീസ് പിടികൂടിയത്. മൂന്ന് കുട്ടി കളുടെ അമ്മയാണ് സ്ത്രീ. വിതുര സ്വദേശിനിയായ ഇവര്‍ ഇളയ രണ്ട് കുട്ടകള്‍ക്ക് ഒപ്പമാണ് നാട് വിട്ടത്. ഇതോടെ ഒരുമിച്ച് ജീവിക്കാനായി നാട് വിടാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. ഈ മാസം ആറാം തീയതിയാണ് ഇരുവരും നാട് വിട്ടത്. മൂത്ത കുട്ടിയെ വീട്ടില്‍ നിര്‍ത്തി, ഇളയ രണ്ട് കുട്ടികളുമായി യുവതി വീട്ടില്‍ നിന്നിറങ്ങി. പുനലൂരില്‍ കാത്തുനിന്ന കാമുകനുമായി ആദ്യം വിജയവാഡയിലേക്ക് പോയി .പിന്നീട് ഒഡീഷയിലേക്കും അവിടെ നിന്ന് ബംഗ്ലാദേശ് അതിര്‍ത്തിയായ ദംഗലിലേക്കും കടന്നു.
സ്ത്രീയെ കാണാതായപ്പോള്‍ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടിയത്. ഇവരെ നാട്ടില്‍ എത്തിച്ചു. മേസ്തിരിയായ കാമുകന് കീഴില്‍ ജോലിചെയ്യുന്ന ദംഗല്‍ സ്വദേശിയുടെ വീട്ടിലാണ് ഇവര്‍ ഒളിച്ചു കഴിഞ്ഞത്. വിതുര എസ് ഐ സുദീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒടുവില്‍ ഇവരെ കണ്ടെത്തിയത്. പൊലീസിനെ എതിര്‍ത്ത് നാട്ടുകാര്‍ സംഘടിച്ചതോടെ ഏറെ പണിപ്പെട്ടാണ് ഇരുവരെയും പിടികൂടിയത്. യുവതിയെയും കുട്ടികളെയും കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വഷണം തുടങ്ങിയത്. മൊബൈല്‍ ഫോണ്‍ സിഗ്നല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്താനായത്.
Post Your Comments