ഹൈദരാബാദ് : ഷോപ്പിങ് മാളില്‍ നിന്ന് ചോക്ലേറ്റ് മോഷ്ടിച്ചു എന്ന് സെക്ക്യൂരിറ്റി ഗാര്‍ഡുകള്‍ ആരോപിച്ച വിദ്യാര്‍ത്ഥി മരിച്ച നിലയില്‍. 17 വയസുകാരനായ ആദിവാസി വിദ്യാര്‍ഥിയാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഷോപ്പിങ് മാളിലെ സെക്ക്യൂരിറ്റി ഗാര്‍ഡുകള്‍ മകനെ ക്രൂരമായി മര്‍ദ്ദിച്ചെന്നാരോപിച്ച് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി.മോഷണം നടത്തിയെന്ന് ആരോപിച്ച് പിടിച്ച വിദ്യാര്‍ത്ഥിയെ സെക്ക്യൂരിറ്റി ഗാര്‍ഡുകള്‍ തപ്പിനോക്കിയപ്പോള്‍ തന്നെ ബോധം പോയെന്നും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെന്നും അപ്പോള്‍ മരിച്ചിരുന്നതായും പോലീസ് പറഞ്ഞു.
പ്ലസ് ടുവിന് പഠിക്കുന്ന കുട്ടി ഹോസ്റ്റലിലാണ് താമസിക്കുന്നത്. കൂട്ടുകാര്‍ക്കൊപ്പമാണ് കുട്ടി മാളില്‍ എത്തുന്നത്. മാളില്‍ നിന്ന് കുട്ടി മുഠായികള്‍ പോക്കറ്റില്‍ എടുത്ത് ഇട്ടെന്ന് സെക്ക്യൂരിറ്റി അധികൃതര്‍ ആരോപിക്കുന്നു. ഗാര്‍ഡിനെ കണ്ടപ്പോള്‍ കുട്ടി മിഠായി വലിച്ചെറിഞ്ഞതായും തുടര്‍ന്ന് പരിശോധിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. കൂടാതെ മര്‍ദിച്ചില്ലെന്ന് സിസിടിവി നോക്കിയാല്‍ മനസിലാകുമെന്നും സെക്ക്യൂരിറ്റി ഗാര്‍ഡുകള്‍ പറയുന്നു.
സംഭവ ദിവസം പോലീസ് ഷോപ്പിങ് മാളില്‍ സിസിടിവി പരിശോധിച്ചപ്പോള്‍ മോഷണം നടത്തിയതിന്റെ യാതൊരു തെളിവും പോലീസ് കണ്ടെത്താനായില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.ഹൃദയസ്തംഭനമായിരിക്കാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. പോസറ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലെ മരണകാര്യം വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു. മാള്‍ അധികൃതര്‍ക്കെതിരെ നടപടി എടുക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
Post Your Comments