ഖാസിയാബാദ്: ഫ്ളാറ്റ് കോമ്പൗണ്ടില്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് എട്ടോളം വരുന്ന സംഘം സുരക്ഷാജീവനക്കാരെ ആക്രമിച്ചു.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഞായറാഴ്ച രാത്രിയിലായിരുന്നു് സംഭവം നടന്നത്. എട്ടോളം പേരടങ്ങുന്ന സംഘം വടികളും മാരകായുധങ്ങളുമായി ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് സുരക്ഷാജീവനക്കാരെ ആക്രമിക്കുകയായിരുന്നു.
പ്രൊവ്യൂ ലബോണി ഫ്ളാറ്റ് സമുച്ചയത്തിലെ താമസക്കാരനെ കാണാനെത്തിയ ഓംവീര്‍ സിങും അയാളുടെ കൂടെയെത്തിയവരും ചേര്‍ന്നാണ് ഫ്ളാറ്റിന്റെ സുരക്ഷാജീവനക്കാരെ ആക്രമിച്ചത്. ഓംവീര്‍ എത്തിയ എസ് യു വി ഹൗസിങ് സൊസൈറ്റിക്കുള്ളില്‍ പാര്‍ക്ക് ചെയ്യാന്‍ സെക്യൂരിറ്റി ജീവനക്കാര്‍ അനുവാദം നല്‍കാത്തതിനെ തുടര്‍ന്ന് ആദ്യം ഇയാള്‍ തര്‍ക്കിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി മടങ്ങുകയും ചെയ്തു.
രാത്രി 9.25 ഓടെ എട്ടോളം പേരടങ്ങുന്ന സംഘമെത്തി സുരക്ഷാജീവനക്കാരെ ആക്രമിക്കുകയായിരുന്നു. രക്ഷയ്ക്കായി ഗാര്‍ഡ് റൂമിലേക്ക് ഓടിക്കയറിയ ജീവനക്കാരന്റെ പിന്നാലെയെത്തിയ സംഘത്തിലെ അംഗങ്ങള്‍ കമ്പ്യൂട്ടറുകള്‍ ഉടള്‍പ്പെടെയുള്ള വസ്തുക്കള്‍ നശിപ്പിക്കുകയും ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു.
Post Your Comments