ഭോപ്പാൽ: സുരക്ഷാ ജീവനക്കാരനെ വെടിവച്ച് കൊന്ന ശേഷം എട്ട് ലക്ഷം രൂപയുമായി മൂന്നംഗ കവർച്ചാ സംഘം കടന്നു. സുരക്ഷാ ഗാർഡായ രമേഷ് തോമറും ഡ്രൈവർ രഞ്ജീത്ത് സിംഗും എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ പണം ശേഖരിക്കാനുള്ള വാഹനവുമായി പോകുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ഗ്വാളിയോറിലാണ് സംഭവം.
ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണം ഉണ്ടായ ഉടൻ ഇതിലുണ്ടായിരുന്ന ഏജന്റ് ഓടി രക്ഷപ്പെട്ടു. എന്നാൽ സുരക്ഷാ ഗാർഡ് മോഷ്ടാക്കളെ തടയാൻ ശ്രമിച്ചു. ഈ സമയത്താണ് മോഷ്ടാക്കൾ സുരക്ഷാ ജീവനക്കാരനു നേരെ വെടിയുതിർത്തത്. ജീവനക്കാരൻ തൽക്ഷണം മരിച്ചു.
പൊലീസ് കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഡ്രൈവർ രഞ്ജീത്ത് സിംഗാണ് പൊലീസിനെ വിവരമറിയിച്ചത്.
Post Your Comments